കോച്ചിംഗ് ക്യാമ്പ്
Tuesday 14 April 2026 12:28 AM IST
പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 20 മുതൽ മേയ് 20 വരെ നടക്കും. അത്‌ലറ്റിക്‌സ്, വോളിബോൾ, ഫുട്‌ബോൾ, സോഫ്റ്റ്‌ബോൾ എന്നീ കായിക ഇനങ്ങൾ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഹോക്കി മലയാലപ്പുഴയിലും നടക്കും. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുളളവർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ 150/ രൂപ രജിസ്‌ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫോം സ്‌പോർട്‌സ് കൗൺസിലിൽ ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് ഫോൺ : 9895435656.