വാക്സിനേഷൻ ക്യാമ്പയിൻ

Tuesday 12 May 2026 12:12 AM IST

പത്തനംതിട്ട: ജില്ലയിൽ 14, 15 വയസുള്ള പെൺകുട്ടികൾക്ക് ഗർഭാശയഗള കാൻസർ (സെർവൈയ്ക്കൽ കാൻസർ ) പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകുന്നു. സ്ത്രീകൾക്കിടയിൽ കൂടുതൽ കാണപ്പെടുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഇതു തടയുന്നതിൽ എച്ച്.പി.വി വാക്സിൻ ഫലപ്രദമാണ്. ജില്ലയിൽ 4880 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു. 31ന് ക്യാമ്പയിൻ അവസാനിക്കുന്നതിനാൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു.