ദേശീയ ഡെങ്കി ദിനം ആചരിച്ചു
Sunday 17 May 2026 10:41 PM IST
പത്തനംതിട്ട: ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിച്ചു. ഉറവിട നശീകരണ പ്രവർത്തനത്തിന് ജില്ല കളക്ടർ നേതൃത്വം നൽകി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. . വീട്, ഓഫീസ്, പൊതു ഇടങ്ങൾ എന്നിവ വ്യത്തിയായി സൂക്ഷിക്കണം. അടുത്ത മൂന്ന് ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഉറവിട നശീകരണ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, ഡോ.കെ.ജീവൻ, ഡോ.സേതുലക്ഷ്മി, എം.ജി.വിനോദ് കുമാർ, എസ്.ദീപ, എം.പി.ബിജുകുമാർ, സി.പി.ആശ, ആർ.സജിത്ത്, എം.മീന, എ.ജയകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ വെകറ്റ്ർ കൺട്രോൾ യൂണിറ്റും പങ്കാളിയായി.