ബീറ്റ് ഫോറസ്റ്റ് ഓഫീസർ

Tuesday 19 May 2026 12:35 AM IST

പത്തനംതിട്ട: വനംവന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാറ്റഗറി നമ്പർ 211/2025, 213/2025, 250/2025, 253/2025, 255/2025 തസ്തികകളുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കുളള എൻഡ്യുറൻസ് ടെസ്റ്റ് (രണ്ട് കിലോ മീറ്റർ ഓട്ടം) ഇന്ന് മുതൽ 22 വരെ രാവിലെ 5.15 മുതൽ പ്രമാടം ഇൻഡോർ സ്‌റ്റേഡിയം മുതൽ ഇളകൊളളൂർ മഹാദേവ ക്ഷേത്രം വരെ നടക്കും. പി.എസ്.സി സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസലും മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റുമായി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 0468 2222665.