സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ് ജേതാക്കൾ
Tuesday 19 May 2026 1:59 AM IST
പത്തനംതിട്ട : ദേശീയ ഇന്റർ സോൺ സീനിയർ സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥികളായ കൃഷ്ണജിത് രമേശ്, അമിത് ബെൻ ജോസഫ്, അമൽ വിജയ് എന്നിവർ ടീം ജേതാക്കളായി. വിശാഖപട്ടണത്ത് നടന്ന ദേശീയ ഇന്റർ സോൺ സീനിയർ സോഫ്റ്റ്‌ബോൾ പുരുഷവിഭാഗ ചാമ്പ്യൻഷിപ്പിലാണ് സൗത്ത് സോൺ ജേതാക്കളായി ടീം തെരഞ്ഞെടുക്കപ്പെട്ടത് .സംസ്ഥാനത്തുനിന്ന് മൂന്ന്പേരാണ് ഉണ്ടായിരുന്നത്.