ഫോട്ടോ പോയിന്റ്

Thursday 21 May 2026 12:33 AM IST

അടൂർ : ശുചിത്വവും മാലിന്യ സംസ്കരണവും വിലയിരുത്തുന്ന ദേശീയ സർവേയായ സ്വച്ച് സർവേക്ഷന്റെ ഭാഗമായി അടൂർ നഗരസഭയും. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ പലയിടങ്ങളിൽ പൂന്തോട്ടങ്ങൾ ,ഹരിത ഇടങ്ങൾ ,സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ എന്നിവ പ്രാവർത്തികമാക്കി. അടൂർ കെ എസ് ആർ ടി സി ജംഗ്‌ഷനിൽ ഓട്ടോ സ്റ്റാൻഡിനു സമീപം ഫോട്ടോ എടുക്കാൻ കഴിയുന്ന രീതിയിൽ ബട്ടർഫ്‌ളൈ ഫോട്ടോ പോയിന്റ് സ്ഥാപിച്ചിട്ടുള്ളതും ഈ പദ്ധതിയുടെ ഭാഗമാണ്. സ്വച്ഛ് ഭാരത് മിഷൻ ഫണ്ടുകളും സംസ്ഥാന ഫണ്ടുകളും സി എസ് ആർ സഹായങ്ങളും ഉപയോഗിച്ചാണ് പല നഗരസഭകളും ഇത് നടപ്പാക്കുന്നത്.