വധശ്രമക്കേസിൽ അച്ഛനും മകനും അറസ്റ്റിൽ
Thursday 21 May 2026 12:37 AM IST
പെരുമ്പെട്ടി : വാക്കുതർക്കത്തിനിടെ യുവാവിനെ അരിവാളുകൊണ്ട് തലയ്ക്കു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും മകനെയും പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പെട്ടി ചുങ്കപ്പാറ കോട്ടാങ്ങൽ കൊല്ലനോലിൽ തടത്തിൽ വീട്ടിൽ നൗഷാദ്.കെ.എ (53) , പിതാവ് അബ്ദുൾ റഹ്മാൻ (85) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 18ന് വൈകിട്ടാണ് സംഭവം. പെരുമ്പെട്ടി സ്വദേശിയായ ആദിത്യനെയാണ് വാക്കുതർക്കത്തിനിടെ ഇരുവരും ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷിജു, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷെറീന, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, രാഹുൽ, നൗഫൽ, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച അരിവാളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.