കെ - റെയിൽ പിൻവലിച്ചു; പിരളശേരിയിൽ ആഹ്‌ളാദ പ്രകടനം
Thursday 21 May 2026 2:03 AM IST
ചെങ്ങന്നൂർ: കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് നാന്ദി കുറിച്ച് ചെങ്ങന്നൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ പിരളശേരിയിൽ ആഹ്ലാദ പ്രകടനവും യോഗവും നടന്നു. സർക്കാറിന് അഭിവാദ്യമർപ്പിച്ച് നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി ചെയർമാൻ ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കുളക്കുഴ മണ്ഡലം പ്രസിഡന്റ് പ്രവീൺ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം കെ.ബിമൽജി, മുൻ മണ്ഡലം പ്രസിഡന്റ് കെ.കെ. സജികുമാർ, ടി. കോശി, സിന്ധു ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.