ഇന്ധനവിലവർദ്ധനവിനെതിരെ കോൺഗ്രസ് പെട്രോൾ പമ്പുകൾ ഉപരോധിച്ചു

Thursday 28 May 2026 3:01 AM IST
കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ദിനംപ്രതിയുള്ള ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ ഉപരോധസമരം നടത്തി. പരുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡി.സി.സി ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് യു.പണിക്കർ, രാജീവ് കുമാർ, സന്തോഷ്,ജെന്നി പി.ജോൺ, വിപിൻ പി.വർഗീസ്,സുനിൽകുമാർ, ടി.കുട്ടപ്പൻ,കെ.ജി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുറ്റൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ.ബിനു വി.ഈപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റെ പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അദ്ധ്യക്ഷതവഹിച്ചു. എബ്രഹാം കുന്നുകണ്ടത്തിൽ,​ വിശാഖ് വെൺപാല, സുരേഷ് പുത്തൻപുരയ്കൽ,അഭിലാഷ് വെട്ടികാടൻ,ടോണി ഇട്ടി,അഡ്വ.രേഷ്മ രാജേശ്വരി,കെ.സി.തോമസ്, ഹരി, സദാശിവൻപിള്ള, ജോസ് തയിൽ,കെ.സി.എബ്രഹാം,രാധിക ഉത്തമൻ, ലൈല ജോർജ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും യു.ഡി.എഫ്. മുനിസിപ്പൽ മണ്ഡലം കൺവീനർ ലാൽ നന്ദാവനം ഉദ്ഘാടനം ചെയ്തു.വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷനായി. ആർ.ജയകുമാർ,​ കെ.പി.രഘുകുമാർ, എ.ജി.ജയദേവൻ, ടോണി ഇട്ടി, റെജി മണലിൽ, രാജൻ തോമസ്, ബിജു പനച്ചമൂട്ടിൽ, ധർമ്മചന്ദ്രൻപിള്ള,ഷാജി,രാമചന്ദ്രൻ, റോയി,രംഗനാഥൻ പി.ജി,രാജു മണത്തറ, രാമകൃഷ്ണൻ,ജെയിംസ് എന്നിവർ സംസാരിച്ചു.