കോൺഗ്രസ് പ്രതിഷേധം

Sunday 31 May 2026 12:45 AM IST

കൊടുമൺ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സക്കറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുകുമാർ ഐക്കാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി, ജിതിൻ ജി.നൈനാൻ, യശോദ മോഹൻദാസ്, സുന്ദരേശൻ അങ്ങാടിക്കൽ, എ.ജി.ശ്രീകുമാർ, സീനാസത്യൻ, ബാബു ജി.ചന്ദനപ്പള്ളി, ബിജു ജോയി, സുനിൽ തോമസ്, മോനച്ചൻ മാവേലിൽ, നിതിൻ അങ്ങാടിക്കൽ, ദീപു വടക്കേക്കര, വനോദ് എബ്രഹാം, ബേബി കുട്ടി എന്നിവർ സംസാരിച്ചു.