അങ്കണവാടി പ്രവേശനോത്സവം വർണാഭമായി
Saturday 30 May 2026 11:06 PM IST
തിരുവല്ല : പാട്ടും കഥയും കളികളുമായി ഈ അദ്ധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം വർണാഭമായി.പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ഹൃദ്യമായ സ്വീകരണവും പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് യാത്രയയപ്പും നൽകി. വിവിധ കലാപരിപാടികൾ, ബോധവത്കരണ സന്ദേശങ്ങൾ, പഠനോപകരണങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിതരണവും നടന്നു. നെടുമ്പ്രം പഞ്ചായത്തിലെ 15 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പൊടിയാടി ഗവ. എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്ന 66-ാം അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം മായ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റിൻസൺ തോമസ്,വൈശാഖ് പി, ആശാമോഹൻ, േസിന്ധു ജിങ്കാ ചാക്കോ, അങ്കണവാടി വർക്കർ പ്രസനകുമാരി കെ.എൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.