അങ്കണവാടി പ്രവേശനോത്സവം
Sunday 31 May 2026 2:26 AM IST
നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്കണവാടി പ്രവേശനോത്സവവും കുട്ടികൾക്കുള്ള പ്രീ-സ്കൂൾ കിറ്റ് വിതരണവും വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഏബ്രഹാം വർഗീസ്, വൈസ് പ്രസിഡന്റ് റീന ജെയിംസ്, പഞ്ചായത്തംഗം മഞ്ജു പി എന്നിവർ സംസാരിച്ചു.