ഓവർലോഡ് ഒഴിവാക്കാൻ എസ്കലേറ്രർ ഓഫാക്കി റെയിൽവേ
തിരുവനന്തപുരം: ഓവർലോഡ് ഒഴിവാക്കാൻ എസ്കലേറ്രർ ഓഫാക്കി റെയിൽവേ.എസ്കലേറ്റർ അപകടത്തെ തുടർന്നാണ് ഈ മുൻകരുതൽ.ഇക്കഴിഞ്ഞ 6നായിരുന്നു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്രർ അപകടം നടന്നത്.രണ്ടുപേർക്ക് പരിക്കും പറ്റിയിരുന്നു.തുടർന്നാണ് നിലവിൽ എസ്കലേറ്റർ ഇടയ്ക്ക് ഓഫാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.അതിനാൽ ഇപ്പോൾ ഫൂട്ട് ഓവർബ്രിഡ്ജിലാണ് തിരക്ക്.
എല്ലാ മാസവും എസ്കലേറ്രർ അറ്റകുറ്രപ്പണികൾ നടത്തുന്നുണ്ടെങ്കിലും അപകടത്തെ തുടർന്ന് വീണ്ടും നടത്തിയിരുന്നു.നിർമ്മാതാക്കളായ ജോൺസൺ കമ്പനിക്ക് തന്നെയാണ് കരാറ് നൽകിയത്.തുടർന്ന് കമ്പനി വിദഗ്ദ്ധരെത്തി എസ്കലേറ്ററിന്റെ ബ്രേക്കും ബെൽറ്റ് സംവിധാനങ്ങളും മാറ്റിസ്ഥാപിച്ചു.ഓവർലോഡാണ് അപകട കാരണമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തൽ.ലിഫ്ടാണെങ്കിൽ ഓവർലോഡിൽ പ്രവർത്തിക്കില്ല.എന്നാൽ എസ്കലേറ്ററിന് അത്തരം സംവിധാനമില്ലാത്ത് കൊണ്ട് ഓവർലോഡാകുമ്പോൾ അപകട സാദ്ധ്യത കൂടും.അതിനാൽ സ്റ്റേഷനിൽ തിരക്ക് കൂടുന്ന സമയത്ത് എസ്കലേറ്റർ നിലവിൽ ഓഫാക്കി ഇടുകയാണ്. ഇത് അപകടങ്ങൾ ഒഴിവാക്കാനും മുൻകരുതൽ എടുക്കാനുമാണെന്നും അധികൃതർ പറഞ്ഞു.