കുര്യാത്തി സ്കൂൾ

Tuesday 02 June 2026 1:35 AM IST

തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള (ഈ വോക്ക്) ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ മണക്കാട് കുര്യാത്തി ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഈ വോക്ക് ജില്ലാ ചെയർമാൻ എം.അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു.പ്രഥമാദ്ധ്യാപിക ഷീബ.സി.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷബീന ബീഗം,എൻജിനിയർ വി.വിമൽ പ്രകാശ്,സ്റ്റാഫ് സെക്രട്ടറി ബിനു.ആർ,അദ്ധ്യാപികമാരായ ലയ.ആർ,ഷീബ നായർ എന്നിവർ പങ്കെടുത്തു.