ഏകദിന ബാലവേദി ക്യാമ്പ്

Monday 18 May 2026 12:08 AM IST
ക്യാമ്പ്

കയ്പമംഗലം: ബാലവേദി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു. കയ്പമംഗലം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ കെ.ആർ.വൈഷ്ണവി പതാക ഉയർത്തി. ചലച്ചിത്ര സംവിധായകൻ ഷാജി അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇ.ആർ.ജോഷി അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ അരയങ്ങാട്ടിൽ മുഖ്യാതിഥിയായി. എൻ.സി.പ്രശാന്ത്, വി.ആർ.രമേഷ്, രശ്മി ജോഷി, ടി.ജെ.സാലിഹ എന്നിവർ ക്യാമ്പ് നയിച്ചു. എം.ഡി. സുരേഷ്, ദിവ്യ അനീഷ്, അജിത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ' ബിരിയാണി' സിനിമയുടെ സംവിധായകൻ സജിൻ ബാബു ക്യാമ്പ് സന്ദർശിച്ചു.