ഒ.ജെ. ജനീഷ് ഇനി കേരളത്തിന്റെ മന്ത്രി! 'ജനപ്രിയ' യുവനായകൻ

Monday 18 May 2026 12:11 AM IST
1

തൃശൂർ: കമ്മ്യൂണിസ്റ്റ് കോട്ടയായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് കന്നിപ്പോരാട്ടം. മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ആദ്യഘട്ടത്തിലൊന്നും മുൻനിരയിൽ ഉയർന്ന് കേൾക്കാത്ത പേര്. തൃശൂരിന് ഇത്തവണ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്നാണ് വിധി മാറിമറിഞ്ഞത്. ഒടുവിൽ കൊടുങ്ങല്ലൂരിന്റെ ചുവപ്പു കോട്ടയിൽ വിജയക്കൊടി പാറിച്ച ഒ.ജെ. ജനീഷ് മന്ത്രിപദവിയിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നാണ് ജനീഷിന്റെ ഈ കുതിപ്പ്. ചർച്ചകൾ അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷിന്റെ പേര് ഉയർന്നുവന്നത്. ജില്ലയ്ക്ക് ഇത്തവണ മന്ത്രിസ്ഥാനമില്ലെന്ന നിരാശയിലായിരുന്ന തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഈ പ്രഖ്യാപനം അത്യാഹ്ലാദമായി. കെ.സി. വേണുഗോപാലുമായുള്ള അടുത്ത ബന്ധം ജനീഷിന്റെ മന്ത്രിസഭാ പ്രവേശനത്തിന് ഏറെ സഹായകരമായെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. സി.പി.ഐയുടെ കുത്തക തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് ലീഡറുടെ തട്ടകത്തിൽ നിന്ന് ജനീഷ് നിയമസഭയിലെത്തിയത്. ജില്ലയിൽ നിന്ന് വിജയിച്ച രാജൻ പല്ലൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരിൽ തോമസ് ഉണ്ണിയാടന് ചീഫ് വിപ്പ് സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.

ജനഹൃദയങ്ങളിലേക്ക്

പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്ന് കെ.എസ്.യുവിലൂടെയാണ് ജനീഷ് പൊതുരംഗത്തെത്തുന്നത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് മന്ത്രി സ്ഥാനം. സമരമുഖങ്ങളിലെ നിരന്തര സാന്നിദ്ധ്യമായിരുന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. രാഹുൽ മാങ്കുട്ടത്തിൽ ലൈംഗികാരോപണ കേസിൽപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്തുപോയ സാഹചര്യത്തിലാണ് ജനീഷ് അപ്രതീക്ഷിതമായി സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.

ജനകീയ ശൈലി

പതിവ് രാഷ്ട്രീയ ശൈലികളിൽ നിന്ന് വ്യത്യസ്തനാണ് ജനീഷ്. അനാവശ്യമായി ഫോട്ടോകളിൽ ഇടിച്ചുകയറാത്ത, വേദികളിൽ കസേരയുണ്ടെങ്കിലും പലപ്പോഴും താഴെ പ്രവർത്തകർക്കൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുന്ന നേതാവ്. പൊതുയോഗങ്ങൾക്കെത്തിയാൽ വേദിയിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സാധാരണക്കാരായ പ്രവർത്തകരുമായി സൗഹൃദം പങ്കിടാൻ അദ്ദേഹം മാറ്റിവയ്ക്കുമെന്നും പ്രവർത്തകർ പറയുന്നു. ഈ ജനകീയ ശൈലിയാണ് ജനീഷിനെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയങ്കരനാക്കിയത്.

മികവുറ്റ സംഘാടകൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോർത്തിണക്കി മുന്നോട്ടുനയിക്കുന്നതിൽ മികവ് പുലർത്തി

അയ്യായിരത്തിലധികം യുവാക്കളെ അണിനിരത്തി അദ്ദേഹം തൃശൂരിൽ സംഘടിപ്പിച്ച 'ഇന്ത്യ യുനൈറ്റഡ് പദയാത്ര' വൻ വിജയമാക്കി

സംസ്ഥാനതല മണ്ഡലം പ്രസിഡന്റുമാരുടെ ക്യാമ്പ്, അതിരപ്പിള്ളിയിലെ ജില്ലാ ക്യാമ്പ് എന്നിവ ജനീഷിന്റെ നേതൃത്വത്തിൽ ഗംഭീരമാക്കി

യൂണിറ്റ് തലം മുതൽ ആരംഭിച്ച സമ്മേളനങ്ങളും ജില്ലാ സമ്മേളനവും ഒടുവിൽ തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനവും വൻ വിജയമാക്കാൻ ജനീഷ് എന്ന മികച്ച സംഘാടകന് സാധിച്ചു

ആ​ ​മി​ത​ഭാ​ഷി​ ​ഇ​നി​ ​മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്; പ്രി​യ​ ​ശി​ഷ്യ​നെ​ ​ഓ​ർ​ത്ത് ​വാ​ഴൂ​ർ​ ​വി​ജ​യ​ൻ​ ​മാ​ഷ്!

മാ​ള​ ​:​ ​പു​തി​യ​ ​മ​ന്ത്രി​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​നാ​ടൊ​രു​ങ്ങു​മ്പോ​ൾ,​ ​പ​ഴ​യ​ ​യു.​പി​ ​സ്‌​കൂ​ൾ​ ​ക്ലാ​സ്മു​റി​യി​ലെ​ ​ആ​ ​മി​ത​ഭാ​ഷി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ​കു​ഴൂ​ർ​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലെ​ ​മു​ൻ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​വാ​ഴൂ​ർ​ ​വി​ജ​യ​ൻ.​ ​ഇ​ന്ന് ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ ​ഒ.​ജെ.​ ​ജ​നീ​ഷ്,​ ​ക്ലാ​സ്മു​റി​യി​ലെ​ ​ഒ​രു​ ​'​ആ​ക്ടി​വി​സ്റ്റ്'​ ​ആ​യി​രു​ന്നു​വെ​ന്ന് ​വി​ജ​യ​ൻ​ ​മാ​ഷ് ​പ​റ​യു​ന്നു. അ​ഞ്ചാം​ ​ക്ലാ​സി​ലും​ ​ഏ​ഴാം​ ​ക്ലാ​സി​ലും​ ​ത​ന്റെ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​ജ​നീ​ഷ് ​അ​ധി​കം​ ​സം​സാ​രി​ക്കാ​ത്ത​ ​സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ​ഠ​ന​ത്തി​ലും​ ​സാ​മൂ​ഹി​ക​ ​വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള​ ​താ​ല്പ​ര്യം​ ​അ​ന്നേ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് ​മാ​ഷ് ​ഓ​ർ​ക്കു​ന്നു. സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​ജ​നീ​ഷ്,​ ​ക്ലാ​സു​ക​ളി​ലെ​ ​പൊ​തു​കാ​ര്യ​ ​ച​ർ​ച്ച​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​കു​ഴൂ​ർ​ ​സ്‌​കൂ​ളി​ന്റെ​ ​വ​രാ​ന്ത​ക​ളി​ൽ​ ​പ​ഠി​ച്ച​ ​ആ​ ​കു​ട്ടി​ ​ഇ​ന്ന് ​നാ​ടി​ന്റെ​ ​ഭ​ര​ണ​നി​ര​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത് ​വ​ലി​യ​ ​അ​ഭി​മാ​ന​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യാ​പ​ക​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​കെ.​എ​സ്.​ ​സ​ര​സു​വാ​ണ് ​വി​ജ​യ​ൻ​ ​മാ​ഷി​ന്റെ​ ​ഭാ​ര്യ

പ്ര​തി​സ​ന്ധി​ക​ളിൽപ​ട​വെ​ട്ടി

തൃ​ശൂ​ർ​ ​:​ ​പ്ര​തി​സ​ന്ധി​ക​ളോ​ട് ​പ​ട​വെ​ട്ടി,​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​വ​ള​ർ​ന്ന​ ​ജ​ന​നാ​യ​ക​നാ​ണ് ​തൃ​ശൂ​ർ​ ​കു​ഴൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ഒ.​ ​ജെ.​ ​ജ​നീ​ഷ്. പോ​ളി​ടെ​ക്‌​നി​ക്കി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ​പി​താ​വി​നെ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത്.​ ​ചാ​ല​ക്കു​ടി​യി​ലെ​ ​സി​ദ്ധാ​ർ​ത്ഥ​ ​ബാ​റി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​പി​താ​വി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വി​യോ​ഗം​ ​ആ​ ​കൗ​മാ​ര​ക്കാ​ര​ന്റെ​ ​തോ​ളി​ലേ​ക്ക് ​കു​ടും​ബ​ത്തി​ന്റെ​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് ​ഏ​ൽ​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​പ​ക​ച്ചു​നി​ൽ​ക്കാ​തെ​ ​തൊ​ഴി​ലു​റ​പ്പ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ജോ​ലി​ക​ൾ​ ​ചെ​യ്ത് ​ത​ങ്ങ​ളെ​ ​വ​ള​ർ​ത്തി​യ​ ​അ​മ്മ​ ​പു​ഷ്പ​യ്ക്ക് ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​യു​മാ​യി​ ​ജ​നീ​ഷ് ​ഒ​പ്പം​ ​നി​ന്നു.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം​ ​ത​ന്നെ​ ​സെ​ക്യൂ​രി​റ്റി​ ​ജോ​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​ർ​ട്ട് ​ടൈം​ ​പ​ണി​ക​ൾ​ ​ചെ​യ്താ​ണ് ​ജ​നീ​ഷ് ​പ​ഠ​ന​വും​ ​കു​ടും​ബ​വും​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​യ​ത്.​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ ​കാ​ല​ത്ത് ​എ​തി​ർ​ ​പാ​ർ​ട്ടി​ക്കാ​രി​ൽ​ ​നി​ന്നും​ ​പൊ​ലീ​സി​ൽ​ ​നി​ന്നും​ ​ക്രൂ​ര​മാ​യ​ ​മ​ർ​ദ്ദ​ന​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.​ ​ജ​നീ​ഷി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്നു​ ​പാ​ലി​യേ​ക്ക​ര​ ​ടോ​ൾ​ ​പ്ലാ​സ​ക്കെ​തി​രാ​യ​ ​സ​മ​രം.​ ​ഹൈ​ക്കോ​ട​തി​ ​മു​ത​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​വ​രെ​ ​നീ​ണ്ട​ ​നി​യ​മ​യു​ദ്ധ​ത്തി​ലൂ​ടെ​ ​ടോ​ൾ​ ​പി​രി​വി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​വി​ധി​ ​സ​മ്പാ​ദി​ക്കാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​സാ​ധി​ച്ചു.​ ​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​തെ​രു​വി​ലി​റ​ങ്ങി​യ​തി​ന്റെ​ ​പേ​രി​ൽ​ ​പാ​സ്‌​പോ​ർ​ട്ട് ​ത​ട​യ​പ്പെ​ടു​ന്ന​ത​ട​ക്ക​മു​ള്ള​ ​വെ​ല്ലു​വി​ളി​ക​ളും​ ​അ​ദ്ദേ​ഹം​ ​നേ​രി​ട്ടി​രു​ന്നു.

അ​വ​സ​ര​ങ്ങ​ൾ​ ​തേ​ടി​ ​പോ​യി​ട്ടി​ല്ല​'​;​ ​ഒ.​ജെ.​ ​ജ​നീ​ഷ്

മാ​ള​:​ ​ഒ​രു​ ​സ്ഥാ​ന​ത്തി​നോ​ ​അ​വ​സ​ര​ത്തി​നോ​ ​വേ​ണ്ടി​ ​വ്യ​ക്തി​പ​ര​മാ​യി​ ​ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ​നി​യു​ക്ത​ ​മ​ന്ത്രി​ ​അ​ഡ്വ.​ ​ഒ.​ജെ.​ ​ജ​നീ​ഷ്.​ ​മാ​ള​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ധ​ർ​മ​ ​ട്ര​സ്റ്റി​ന്റെ​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​ട്ര​സ്റ്റ് ​അം​ഗം​ ​കൂ​ടി​യാ​യ​ ​ജ​നീ​ഷി​ന് ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ ​പ്ര​തീ​ക​ര​ണം.​ ​മ​ന്ത്രി​സ്ഥാ​നം​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​പ​ദ​വി ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​ട്ര​സ്റ്റ് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ര​സ്യ​മാ​യി​ ​പ​ങ്കു​വെ​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ച​രി​ത്ര​ ​ഗ​വേ​ഷ​ക​ൻ​ ​ചെ​റാ​യി​ ​രാ​മ​ദാ​സ് ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​പി.​കെ.​ ​സു​ധീ​ഷ്ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​സാ​ബു,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ബി​നേ​ഷ്,​ ​ട്ര​ഷ​റ​ർ​ ​കെ.​വി.​ ​രാ​ജു,​ ​ഡ​യ​റ​ക്ട​ർ​ ​ഇ.​പി.​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. സു​ദേ​ഷ് ​എം.​ ​ര​ഘു,​ ​ബാ​ബു​രാ​ജ് ​ഭ​ഗ​വ​തി​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ട്ര​സ്റ്റ് ​അം​ഗ​ങ്ങ​ളി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ളാ​യ​ ​ടി.​പി.​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ബി.​കെ.​ ​വി​ഭീ​ഷ്,​ ​പി.​എ.​ ​ശി​വ​ൻ,​ ​കെ.​കെ.​ ​ബി​നേ​ഷ് ​എ​ന്നി​വ​രെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ച്ചു.

വി.​ഡി.​ ​സ​തീ​ശ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലെ​ ​ഒ.​ജെ​ ​ജ​നീ​ഷി​ന്റെ​ ​മ​ന്ത്രി​ ​സ്ഥാ​നം​ ​തൃ​ശൂ​ർ​ ​ജി​ല്ല​യ്ക്ക് ​ല​ഭി​ച്ച​ ​അം​ഗീ​കാ​ര​മാ​ണ്.​ ​ജി​ല്ല​യു​ടെ​ ​സ​മ​ഗ്ര​മാ​യ​ ​പു​രോ​ഗ​തി​ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന​ ​തീ​രു​മാ​ന​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​നി​യു​ക്ത​ ​മ​ന്ത്രി​ ​ഒ.​ജെ.​ജ​നീ​ഷി​ന് ​അ​ഭി​ന​ന്ദം​ ​അ​റി​യി​ക്കു​ന്നു. അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ് ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

ചീ​ഫ് ​വി​പ്പ് ​സ്ഥാ​നം​ ​കൈ​വി​ട്ടു; തോ​മ​സ് ​ഉ​ണ്ണി​യാ​ട​ന് ​നി​രാശ

തൃ​ശൂ​ർ​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​നി​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​യാ​യി​ ​വി​ജ​യി​ച്ച​ ​അ​ഡ്വ.​ ​തോ​മ​സ് ​ഉ​ണ്ണി​യാ​ട​ന് ​ചീ​ഫ് ​വി​പ്പ് ​സ്ഥാ​നം​ ​ന​ഷ്ട​മാ​യി.​ ​ഏ​റെ​ ​പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​ഈ​ ​പ​ദ​വി​ ​പാ​ർ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​ ​ജോ​സ​ഫി​ന്റെ​ ​മ​ക​ൻ​ ​അ​പു​ ​ജോ​സ​ഫി​ന് ​ന​ൽ​കി.​ ​മ​ന്ത്രി​സ്ഥാ​നം​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്ന​ ​ഒ.​ജെ.​ ​ജ​നീ​ഷി​ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​മ​ന്ത്രി​സ്ഥാ​നം​ ​കൈ​വ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ്,​ ​ഉ​ണ്ണി​യാ​ട​ന് ​ചീ​ഫ് ​വി​പ്പ് ​പ​ദ​വി​ ​ല​ഭി​ക്കു​മെ​ന്ന​ ​ച​ർ​ച്ച​ക​ൾ​ ​ശ​ക്ത​മാ​യ​ത്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​നാ​ല് ​പേ​രി​ൽ​ ​ര​ണ്ടു​പേ​ർ​ക്ക് ​ക്യാ​ബി​ന​റ്റ് ​പ​ദ​വി​ ​ല​ഭി​ക്കു​മാ​യി​രു​ന്നു.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​നി​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​എം.​എ​ൽ.​എ​യാ​യ​ ​ഉ​ണ്ണി​യാ​ട​ൻ​ ​ഇ​ത്ത​വ​ണ​ ​മി​ക​ച്ച​ ​വി​ജ​യ​മാ​ണ് ​നേ​ടി​യ​ത്.