കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സമ്മേളനം

Tuesday 02 June 2026 12:46 AM IST

ഗുരുവായൂർ: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ (കെടിഡിഒ) രണ്ടാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് ഗുരുവായൂരിൽ തുടക്കമാകും. രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാജി തമ്പാനൂർ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. കൈരളി ജംഗ്ഷൻ ആരംഭിക്കുന്ന പ്രകടനം ടൗൺഹാളിൽ സമാപിക്കും. പൊതുസമ്മേളനം ഗുരുവായൂർ അസി. പൊലീസ് കമ്മീഷണർ വി. സുരേഷ് ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ, നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ എന്നിവർ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽഷാജി തമ്പാനൂർ,എ.പി. ബാബുലേയൻ, കെ.വി.സജീഷ്, റഷീദ് വെള്ളിപറമ്പ്,പി.എൻ.ഷെർളി എന്നിവർ പങ്കെടുത്തു.