തൃശൂർ ജില്ലാ സഹകരണ ആശുപത്രി വികസനത്തിന് 47 കോടി
Tuesday 02 June 2026 12:49 AM IST
തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കായി 47 കോടി രൂപയുടെ 2027-28 ബഡ്ജറ്റ് 40ാം വാർഷിക പൊതുയോഗം അംഗീകരിച്ചു. സ്ഥലപരിമിതി പരിഹരിക്കാൻ ആശുപത്രി ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് പുതിയ സ്ഥലവും കെട്ടിടവും വാങ്ങാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കെട്ടിട നവീകരണം, ആധുനിക മെഷീനറികൾ, ഉപകരണങ്ങൾ, പുതിയ പാരാമെഡിക്കൽ കോഴ്‌സുകൾ, പാർക്കിംഗ് ലിഫ്റ്റ് എന്നിവയുൾപ്പെടെയുള്ള വിപുലമായ വികസന പദ്ധതികളാണ് ബജറ്റിലുള്ളത്. ടി.കെ.പൊറിഞ്ചു അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സന, സത്യഭാമ, പി.ബി.മൊയ്തു, കെ.വർഗ്ഗീസ് ജോൺ, കെ.എസ്.ജോൺസൻ, സി.കെ.വിനോദ്, എ.ആർ.രാമചന്ദ്രൻ, ജോൺസൻ ആലപ്പാട്ട്, എ.പി.ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.