കാനിൽ തിളങ്ങി കല്യാൺ ജുവലേഴ്സ്
Sunday 17 May 2026 2:47 AM IST
കൊച്ചി: കാൻ ചലച്ചിത്രമേളയിൽ മൂന്നാം വട്ടവും സാന്നിദ്ധ്യമറിയിച്ച് പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ്. ബ്രാൻഡ് അംബാസഡറായ കല്യാണി പ്രിയദർശന്റെ കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റ് അരങ്ങേറ്റത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത ആഭരണമാണ് ബ്രാൻഡ് ഇത്തവണ അനാവരണം ചെയ്തത്. ആർട്ട് ഡെക്കോ ശൈലിയിലെ ജ്യാമിതീയ ഭംഗിയിൽ നിന്നും ആകർഷണീയതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പരമ്പരാഗത ലാരിയാറ്റ് നെക്ലേസിനെ ആധുനിക കോടൂർ ശൈലിയിൽ പുനർവ്യാഖ്യാനിച്ച ആഭരണമാണ് കല്ല്യാണി അണിഞ്ഞത്.