ജെ.എം ഫിനാൻഷ്യൽ സമാന്തര വായ്പാ ഫണ്ട്

Thursday 28 May 2026 12:53 AM IST

കൊച്ചി: ജെ.എം ഫിനാൻഷ്യൽ അസെറ്റ് മാനേജ്‌മെന്റ് രണ്ടാമത് ക്രെഡിറ്റ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തിറക്കി. 1000 കോടി രൂപയുടെ വായ്പാ ഫണ്ട് ജെ.എം ഫിനാൻഷ്യൽ സെലക്ട് ക്രെഡിറ്റ് ഫണ്ട് (എസ്.സി.എഫ് 2) എന്ന പേരിലാണ് അറിയപ്പെടുന്നത്.പണമൊഴുക്കിൽ സ്ഥിരതയും ഗുണ നിലവാരവും ശക്തമായ ബിസിനസ് അടിത്തറയുമുള്ള വിവിധ മേഖലകളിലെ കമ്പനികളിലാണ് വായ്പാ നിക്ഷേപം നടത്തുന്നത്. റിസ്‌ക് ഒഴിവാക്കി ആകർഷകമായ തിരിച്ചടവുകൾക്കും കമ്പനി അവസരം നൽകുന്നുണ്ട്.പരമ്പരാഗത വായ്പാ സമ്പ്രദായങ്ങൾക്കപ്പുറം കൂടുതൽ സൗകര്യപ്രദമായ വായ്പകളിലേക്ക് ഇന്ത്യയിലെ സ്വകാര്യ വായ്പാ വിപണി അതിവേഗം മാറുകയാണെന്ന് ജെ.എം ഫിനാൻഷ്യൽ എം.ഡിയും സി.ഇ.ഒയുമായ അമിതാബ് മൊഹന്തി പറഞ്ഞു.