എസ്.എൻ.നരേൻ ദക്ഷിണ റെയിൽവേ സി.പി.ആർ.ഒ

Thursday 28 May 2026 12:55 AM IST

ചെന്നൈ: ദക്ഷിണ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസറായി (സി.പി.ആർ.ഒ) എസ്.എൻ. നരേനെ നിയമിച്ചു. സി.പി.ആർ.ഒ ആയിരുന്ന എം.സെന്തമിഴ് സെൽവനെ റോയപുരം ലോക്കോ ഷെഡ് സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയറായി നിയമിച്ചു. നരേൻ ഡെപ്യൂട്ടേഷനിൽ കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ്, ടൂറിസം വകുപ്പുകളിൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. 2010-ൽ സർവീസിൽ പ്രവേശിച്ച എസ്.എൻ. നരേൻ തിരുച്ചിറപ്പള്ളി ഡിവിഷനിൽ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജരായും കൊമേഴ്‌സ്യൽ മാനേജരായി ചെന്നൈ, പാലക്കാട് റെയിൽവേ ഡിവിഷനുകളിലും പ്രവർത്തിച്ചുണ്ട്. സേലം റെയിൽവേ ഡിവിഷനിൽ ഓപ്പറേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.