മൈത്രി അഡ്‌വർടൈസിംഗിന് പുരസ്കാരത്തിളക്കം

Thursday 28 May 2026 12:57 AM IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പരസ്യ അവാർഡുകളായ ആബീസ്, ക്യൂരിയസ് വേദികളിൽ മിന്നും വിജയത്താേടെ മൈത്രി അഡ്‌വർടൈസിംഗിന് തങ്കത്തിളക്കം. ആബീസ് അവാർഡ്‌സിൽ മൂന്ന് വെള്ളിയും ഒരു വെങ്കലവും മൈത്രി കരസ്ഥമാക്കി. മാതൃഭൂമി കപ്പ കൾച്ചറിനായി ഒരുക്കിയ ക്യാംപയിന്‍ രണ്ട് വെള്ളി മെഡലുകൾ ലഭിച്ചു. ഇതുകൂടാതെ ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും നേടി. ക്യൂരിയസ് ക്രിയേറ്റീവ് അവാർഡുകളിൽ വിവിധ ബ്രാൻഡുകൾക്കായി ഒരുക്കിയ ക്യാംപയിനുകൾ മൂന്ന് എലിഫന്റ് അവാർഡുകളും രണ്ട് ബേബി എലിഫന്റ് അവാർഡുകളും സ്വന്തമാക്കി.

കേരളത്തിലെ ആശയങ്ങൾ സാംസ്‌കാരിക തനിമ ചോരാതെ ദേശീയതലത്തിലെത്തുന്നതിൽ സന്തോഷമുണ്ടെന്ന് മൈത്രി അഡ്‌വർടൈസിംഗ് വർക്‌സ് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.

കേരളത്തിലെ മൊത്തം ക്രിയേറ്റീവ് സമൂഹത്തിനുള്ള വലിയ പ്രോത്സാഹനമാണിത്.

യുവ തലമുറയുടെ ആശയങ്ങൾ ശരിയായ രീതിയിൽ മിനുക്കി ജനമദ്ധ്യത്തിൽ അവതരിപ്പിക്കാൻ മുതിർന്ന ജീവനക്കാർ പിന്തുണച്ചതാണ് നേട്ടമായതെന്ന് ചെയർമാൻ സി. മുത്തു പറഞ്ഞു, ഒരു സൂപ്പർ ഹീറോ എന്നതിലുപരി നിരവധി ഹീറോകളെ മൈത്രിയിൽ കാണാനാകും. ടീം വർക്കിന്റെ വിജയമാണിതെന്ന് ഡയറക്ടർ - ഐഡിയേഷൻ ആർ. വേണുഗോപാൽ പറഞ്ഞു.