കേന്ദ്ര സർക്കാരിന്റെ ധനകമ്മി 4.4 ശതമാനം
Tuesday 02 June 2026 12:38 AM IST
കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.4 ശതമാനമായി നിലനിറുത്തി. ചെലവുകൾ നിയന്ത്രിച്ചതും വിവിധ ഇനങ്ങളിൽ വരുമാന സമാഹരണം മെച്ചപ്പെടുത്തിയതുമാണ് ധനകമ്മി ലക്ഷ്യമിട്ട പരിധിയിലെത്തിക്കാൻ സഹായിച്ചത്. അറ്റനികുതി വരുമാനം 33 ലക്ഷം കോടി രൂപയും നികുതി ഇതര വരുമാനം 6.8 ലക്ഷം കോടി രൂപയിലുമാണ്. സർക്കാരിന്റെ മൊത്തം ചെലവ് 49 ലക്ഷം കോടി രൂപയായി ഉയർന്നു. മൂലധന നിക്ഷേപ ചെലവ് 10.7 ലക്ഷം കോടി രൂപയിലെത്തി.