SignIn
Kerala Kaumudi Online
Monday, 01 June 2026 11.43 PM IST

കിട്ടിയത് വമ്പന്‍ സമ്മാനം, പക്ഷേ വൈഭവ് സൂര്യവംശിക്ക് ഇനി മൂന്ന് വര്‍ഷം കാത്തിരിക്കണം

vaibhav-suryavanshi

ജയ്പൂർ: ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിംഗ് വിപ്ലവത്തിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസൺ സാക്ഷ്യം വഹിച്ചത്. 15 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരൻ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ പോലും അടിച്ചൊതുക്കി റൺവേട്ടക്കാരുടെ രാജാവായി. ട്വന്റി-20 ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന പ്രകടനത്തോടെയാണ് രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ 'ഓറഞ്ച് ക്യാപ്' സ്വന്തമാക്കിയത്.

സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർക്കുള്ള 'ഇലക്ട്രിക് സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ' പുരസ്‌കാരവും വൈഭവ് സ്വന്തമാക്കി. ടൂർണമെന്റിന്റെ ഔദ്യോഗിക സ്‌പോൺസർമാരായ ടാറ്റാ മോട്ടോഴ്സ് നൽകുന്ന അത്യാധുനിക 'ടാറ്റ സിയാറ' എ.സ്.യുവിയാണ് സമ്മാനമായി ഈ കൊച്ചുതാരത്തിന് ലഭിച്ചത്.

-tata-sierra-

സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചിരുന്നത് മുതൽ ആരാധകർക്കിടയിൽ ചർച്ചയായ വാഹനമാണ് ടാറ്റാ സിയാറ. 90കളിൽ ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്ന 'സിയാറ' എന്ന ജനപ്രിയ ബ്രാൻഡിനെ, പുതിയ രൂപത്തിലും ഭാവത്തിലും 2025 അവസാനത്തോടെയാണ് ടാറ്റ വിപണിയിൽ വീണ്ടുമെത്തിച്ചത്. നിലവിൽ 11.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ് (എക്സ്‌ഷോറൂം വില) ഈ മിഡ്‌സൈസ് എസ്യുവിയുടെ വില. 24 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമായ കാറാണ് വൈഭവിന്റെ ബാറ്റിംഗ് വിസ്മയത്തിനുള്ള അംഗീകാരമായി ലഭിച്ചിരിക്കുന്നത്. എന്നാൽ കൈയിൽ കിട്ടിയ പുത്തൻ കാർ സ്വന്തമായി ഓടിക്കാൻ വൈഭവിന് 18 വയസ് തികയുന്നത് വരെ ഇനിയും മൂന്ന് വർഷം കാത്തിരിക്കേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV, TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360