കരുത്ത് ചോരാതെ ഇന്ത്യൻ സാമ്പത്തിക ലോകം
Tuesday 02 June 2026 12:40 AM IST
വ്യാവസായിക ഉത്പാദനത്തിൽ കുതിപ്പ്
കൊച്ചി: ഏപ്രിലിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക(ഐ.ഐ.പി) 4.9 ശതമാനമായി ഉയർന്നു. അടിസ്ഥാന വർഷം 2022-23ൽ നിശ്ചയിച്ചതിന് ശേഷം പുറത്തിറക്കുന്ന ആദ്യ വ്യാവസായിക സൂചികയാണിത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 6.2 ശതമാനം ഉത്പാദന വളർച്ച നേടിയ മാനുഫാക്ചറിംഗ് മേഖലയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വൈദ്യുതി, ഗ്യാസ് ഉത്പാദനത്തിലും മികച്ച മുന്നേറ്റമുണ്ടായി. ഖനനം, ക്വാറി എന്നീ മേഖലകളിലും ഉത്പാദനം മെച്ചപ്പെട്ടു. മോട്ടോർ വാഹനങ്ങൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ എന്നിവയും മികച്ച പ്രകടനം നടത്തി. കാപ്പിറ്റൽ ഗുഡ്‌സ് 16 ശതമാനവും അടിസ്ഥാന വികസനം, നിർമ്മാണ മേഖലകൾ 7.1 ശതമാനവും കൺസ്യൂമർ ഗുഡ്‌സ് 4.3 ശതമാനവും വളർച്ച നേടി.