500 പേർക്ക് ഫെഡറൽ ബാങ്ക് സ്കോളർഷിപ്പ്

Tuesday 02 June 2026 12:45 AM IST

കൊച്ചി: 2025 -26 വർഷത്തിലെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ 500 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി. ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയായി 2005 ൽ ആരംഭിച്ച സ്‌കോളർഷിപ്പിന് 2023 - 24 വരെ 2460 വിദ്യാർത്ഥികൾ അർഹരായിട്ടുണ്ട്.

പിന്നാക്ക സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയും പ്രൊഫഷനൽ പഠനം പൂർത്തിയാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. ബാങ്കിന്റെ സ്ഥാപകൻ കെ പി ഹോർമിസിന്റെ സ്മരണാർത്ഥം 1996ൽ ആരംഭിച്ചതാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ.