വീണ്ടും താഴേയ്ക്ക് തന്നെ; ഇന്നും സ്വർണവിലയിൽ ഇടിവ്, എത്രരൂപ കുറഞ്ഞെന്ന് അറിയാം

Monday 01 June 2026 11:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 75 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 14,320 രൂപയാണ്. ഒരു പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയായി. കഴിഞ്ഞദിവസം 1,15,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വലിയ രീതിയിൽ വിലയിൽ മാറ്റമില്ലെങ്കിലും നേരിയ ആശ്വാസമാണ് ഈ ഇടിവ്.

സ്വർണ വിലയിൽ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 290 രൂപയാണ് ഇന്നത്തെ വില.