ഉഷ്ണതരംഗം: യു.പിയിൽ 48 ഡിഗ്രി കടന്നു
Thursday 21 May 2026 12:52 AM IST
ലക്നൗ: ചൂട് 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം സ്തംഭിച്ച നിലയിൽ ഉത്തർപ്രദേശിലെ ബന്ദ ജില്ല. ഉഷ്ണതരംഗം തീവ്രമായതിന് പിന്നാലെ രാവിലെ 10ഓടെ പൂർണമായി അടച്ചിടേണ്ട നിലയിലാണ് ബന്ദ. മുൻ വർഷങ്ങളിൽ രാജസ്ഥാനിലെ ചുരു, ജയ്‌സാൽമീർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ബന്ദ ജില്ലയും ഇന്ത്യയിലെ ഏറ്റവും തീവ്രമായ ചൂട് അനുഭവപ്പെടുന്ന ഇടങ്ങളുടെ പട്ടികയിലുണ്ട്.