കർണാടകയിൽ സിദ്ധരാമയ്യ- ഡി.കെ പോര് മുറുകുന്നു

Thursday 21 May 2026 12:53 AM IST

ബംഗളൂരു: കർണാടകയിൽ വീണ്ടും പോര് മുറുകി മുഖ്യമന്ത്രി കസേര തർക്കം. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്ക് മുകളിലായി ജനഹിതം സ്വീകരിക്കപ്പെട്ട് കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണിത്. നിലവിലെ മന്ത്രിസഭയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ പക്ഷം മുന്നോട്ട് പോകുമ്പോൾ, നേരത്തെയുണ്ടായിരുന്ന അധികാര കൈമാറ്റ ധാരണ നടപ്പാക്കണമെന്ന നിലപാടിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുകൂലികൾ. ഇതിനിടയിൽ മറ്റു ചില മുതിർന്ന നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നത് പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തൽ. 2026ലെ തിരഞ്ഞെടുപ്പ് കാലം അവസാനിച്ചതോടെ കോൺഗ്രസിലെ ആഭ്യന്തരകലഹം വീണ്ടും തലപൊക്കിയത്.