പോർട്ടലിലെ വീഴ്‌ചകൾ പരിഹരിക്കാൻ നടപടിയെടുത്തു: സി.ബി.എസ്.ഇ

Monday 01 June 2026 1:05 AM IST

ന്യൂഡൽഹി: 12-ാം ക്ളാസ് പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട പോർട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി ആവർത്തിച്ച് സി.ബി.എസ്.ഇ. പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

പോർട്ടൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർ secy-cbse@nic.inൽ ബന്ധപ്പെടണമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

സി.ബി.എസ്.ഇ വിദ്യാർത്ഥികളെ കണ്ട് രാഹുൽ

12-ാം ക്ളാസ് മൂല്യനിർണയവുമായി ബന്ധപ്പെട്ട വീഴ്‌ചകൾ തുറന്നുകാട്ടിയ വേദാന്ത് ശ്രീവാസ്‌തവ അടക്കം വിദ്യാർത്ഥികളെ നേരിട്ട് കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുമായി സംവദിച്ചതിന്റെ വീഡിയോ അദ്ദേഹം എക്‌സിൽ പങ്കിട്ടു.

ഇന്നലെ മൻകീ ബാത്തിൽ മാമ്പഴത്തെക്കുറിച്ച് സംസാരിക്കാൻ ഉത്സാഹം കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി 18.5 ലക്ഷം കുട്ടികളുടെ ഉത്തരക്കടലാസുകൾ മോശമായി സ്‌കാൻ ചെയ്‌തതിനെക്കുറിച്ച് മിണ്ടിയില്ലെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കാതെ തുടരുന്നു. പ്രധാനമന്ത്രിയുടെ മൗനം നിസ്സംഗതയല്ല പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു-രാഹുൽ കുറ്റപ്പെടുത്തി.