സർക്കാർ വകുപ്പിനുള്ള‌ വണ്ടിയുടെ ഡ്രൈവർ മുഖ്യമന്ത്രി, വിജയ് ഓടിച്ചുനോക്കിയത് ബൊലേറോ

Thursday 21 May 2026 12:32 AM IST

ചെന്നൈ: സർക്കാർ വകുപ്പുകളിലേക്കുള്ള പുതിയ വാഹനങ്ങളിലൊന്ന് ഫ്‌ളാഗ് ഓഫിന് ശേഷം ഓടിച്ചുനോക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ആരോഗ്യ-പൊതുക്ഷേമ വകുപ്പിന് 2.9 കോടി രൂപ മുടക്കി വാങ്ങിയ 40 പുത്തൻ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെയായിരുന്നു സംഭവം. മഹീന്ദ്രയുടെ ബൊലേറോയാണ് സർക്കാരിനായി വാങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, ഡ്രൈവർമാർ എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിൽ ഫ്ളാഗ് ഓഫ് ചെയ്‌ത് ഓരോ വാഹനത്തിന്റെയും ‌ഡ്രൈവർമാർക്ക് വിജയ് താക്കോൽ കൈമാറി.

എന്നാൽ ഏറ്റവും അവസാനം വാഹനം ലഭിച്ച ഡ്രൈവർ സെക്രട്ടേറിയറ്റ് വളപ്പിലൂടെ ജീപ്പ് ഓടിക്കാൻ വിജയ്‌യെ ക്ഷണിച്ചു. ഇതോടെ വാഹനത്തിന്റെ താക്കോലെടുത്ത് വിജയ് ഓടിച്ചു. ഡ്രൈവറെ വശത്തുള്ള സീറ്റിൽ ഇരുത്തിയാണ് മുഖ്യമന്ത്രി പുതിയ വാഹനം എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചത്.

1.5 ലീറ്റർ എംഹൊക്ക് ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന ബൊലേറോയ്‌ക്ക് വിപണിയിൽ എട്ട് മുതൽ 10 ലക്ഷത്തിന് അടുത്തുവരെയാണ് വില.