വിസാ ഇളവ് പിൻവലിച്ച് തായ്ലൻഡ്
Thursday 21 May 2026 7:16 AM IST
ബാങ്കോക്ക്: ഇന്ത്യ, യു.എസ്, യു.കെ ഉൾപ്പെടെ 93 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസാ ഇളവ് പിൻവലിച്ച് തായ്ലൻഡ്. ഇതുപ്രകാരം വിസയില്ലാതെ ഒരാൾക്ക് 60 ദിവസം വരെ രാജ്യത്ത് തങ്ങാൻ അവസരമുണ്ടായിരുന്നു. പരമാവധി സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വിദേശികളുടെ ഭാഗത്ത് നിന്ന് കുറ്റകൃത്യങ്ങൾ ഉയർന്നതോടെയാണ് ഇളവ് പിൻവലിച്ചത്. നിലവിൽ രാജ്യത്തുള്ളവരെ ബാധിക്കില്ല. അതേ സമയം, ഇന്ത്യ അടക്കം 54 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് 30 ദിവസം വരെ വിസയില്ലാതെ തങ്ങാമെന്ന വ്യവസ്ഥ തുടരും.