ഓസ്‌കാർ ജേതാവ് മാർസിയ ലൂക്കസ് ഓർമ്മയായി

Monday 01 June 2026 7:57 AM IST

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സിനിമാ എഡിറ്റർ മാർസിയ ലൂക്കസ് (80)​ ഓർമ്മയായി. കഴിഞ്ഞ ബുധനാഴ്ച കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായിരുന്നു. സ്റ്റാർ വാർസ് (1977)​,​ റിട്ടേൺ ഒഫ് ദ ജെഡൈ (1983),​ അമേരിക്കൻ ഗ്രാഫിറ്റി (1973)​,​ ടാക്‌സി ഡ്രൈവർ (1976), ന്യൂയോർക്ക്,​ ന്യൂയോർക്ക് (1977) തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചു. സ്റ്റാർ വാർസിലൂടെ മികച്ച എഡിറ്റിംഗിനുള്ള ഓസ്‌കാർ സ്വന്തമാക്കി. സ്റ്റാർ വാർസിന്റെ സ്രഷ്ടാവായ ചലച്ചിത്രകാരൻ ജോർജ് ലൂക്കസ് അടക്കം രണ്ട് പേരെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. രണ്ട് മക്കളുണ്ട്.