വടയോത്തിടം അഭിമന്യു ക്ഷേത്രോത്സവം സപ്ലിമെന്റ് പ്രകാശനം ചെയ്തു

Wednesday 01 March 2023 12:22 AM IST
സപ്ലിമെന്റ് പ്രകാശനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലുർ തെക്കിനേടത്ത് പത്മനാഭനുണ്ണി നമ്പൂതിപ്പാട് ക്ഷേത്രം മേൽശാന്തി ചേലോട്ട് ഇല്ലത്ത് അനൂപ് നമ്പൂതിരിക്ക് നൽകി നിർവഹിക്കുന്നു

കുറ്റ്യാടി: വടയോത്തിടം അഭിമന്യു ക്ഷേത്ര പുന:പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കേരളകൗമുദി പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലുർ തെക്കിനേടത്ത് പത്മനാഭനുണ്ണി നമ്പൂതിപ്പാട് ക്ഷേത്രം മേൽശാന്തി ചേലോട്ട് ഇല്ലത്ത് അനൂപ് നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സത്യൻ പുന്നതോട്ടത്തിൽ, പി.ടി വിജയൻ ,അമ്മച്ചാം കണ്ടി സത്യൻ, ശ്രീധരൻ പുതിയോട്ട് പറമ്പത്ത്, മോഹൻ നെല്ലിയുള്ളതിൽ, പറയുള്ള പറമ്പത്ത് കുമാരൻ, എടത്തിൽ പത്മനാഭൻ ,കെ .പി കണാരൻ, സുരേന്ദ്രൻ കരണ്ടോട്ടുമ്മൽ, എടത്തിൽ പൊക്കൻ, എടത്തിൽ താഴം ബാലൻ, രാജൻ വടയം എന്നിവർ സാന്നിഹിതരായി