വാസ്‌വിക് പുരസ്‌കാരം

Wednesday 25 May 2022 12:47 AM IST

കൊച്ചി: 2020ലെ വാസ്‌വിക് ഇൻഡസ്ട്രിയൽ റിസർച്ച് പുരസ്‌കാരം സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണന്. പ്രശസ്തി പത്രവും ഒന്നര ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ മത്സ്യജനിതക ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മുംബയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ശ്രീകാന്ത് ബാഡ്‌വേയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വംശനാശം നേരിടുന്ന മീനുകളുടെയും വാണിജ്യപ്രധാന മത്സ്യയിനങ്ങളുടെയും സംരക്ഷണത്തിൽ ഏറെ സഹായകരമായ ഗവേഷണ പഠനങ്ങളുൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ ഡോ.ഗോപാലകൃഷ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. മീനുകളുടെ വിത്തുത്പാദന സാങ്കേതികവിദ്യകളുടെ വികസനം, ടാക്‌സോണമി, ജെനിറ്റിക് സ്‌റ്റോക് ഐഡന്റിഫിക്കേഷൻ തുടങ്ങിയവ ഇതിൽപെടും.