രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ
Friday 01 May 2026 1:34 AM IST
കളമശേരി: 30 ഗ്രാം എം.ഡി.എം.എയുമായി നോർത്ത് പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ കെ.എം.സിദ്ദിഖ് (28), 46.28 ഗ്രാം എ.ഡി.എം.എയുമായി പുതുവൈപ്പ് ചുള്ളിക്കൽ വീട്ടിൽ ലിനോജ് എന്നിവരെ ഡാൻസാഫ് ടീം പിടികൂടി. ഇടപ്പള്ളി നോർത്ത് വി.പി. മരയ്ക്കാർ റോഡിൽ റാവു ജംഗ്ഷനിൽ ഡയറി മേത്താനം റോഡിൽ നിന്നാണ് സിദ്ദിഖിനെ പിടികൂടിയത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയായ കെവിൻ മാത്യുവാണ് ഇയാൾക്ക് എം.ഡി.എം.എ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
പനങ്ങാട് മാടവനയ്ക്ക് സമീപത്ത് നിന്നാണ് ലിനോജിനെ പിടികൂടിയത്. എ.സി മെക്കാനിക്കായി എറണാകുളത്ത് ജോലി ചെയ്യുന്ന ലിനോജ് ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ വന്നിറങ്ങിയപ്പോഴാണ് വലയിലായത്. നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.