ഈ നക്ഷത്രക്കാരായ സ്‌ത്രീകളോട് ദേഷ്യപ്പെടരുത്; കുടുംബാംഗങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

Thursday 05 March 2026 4:35 PM IST

ജ്യോതിഷപ്രകാരം ഓരോ നക്ഷത്രക്കാർക്കും ചില പ്രത്യേകതകളുണ്ട്. ഇതിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സവിശേഷതകളാകും ഉണ്ടാവുക. ഇത്തരത്തിൽ വളരെയധികം ദേഷ്യമുള്ള ചില സ്‌ത്രീ നക്ഷത്രക്കാരെക്കുറിച്ച് അറിയാം. ഇവരുടെ ദേഷ്യം കത്തിജ്വലിക്കുന്നതുപോലെയാണ്. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം. ഇവർക്ക് ദേഷ്യം വരാതിരിക്കാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • അശ്വതി - ഹൃദയം കൊണ്ട് നന്മയുള്ളവരാണ് ഈ നക്ഷത്രക്കാർ. ഇവർക്ക് ദേഷ്യം വന്നുകഴിഞ്ഞാൽ മുന്നിലുള്ളവരോട് അത് പ്രകടിപ്പിക്കും.
  • ഭരണി - കരുത്തുറ്റ മനസുള്ള ഇവർക്ക് വഞ്ചനയും കപടതയും ഇഷ്‌ടമല്ല. ദേഷ്യം വന്നുകഴിഞ്ഞാൽ കത്തിജ്വലിക്കുന്നവരാണ് ഭരണി നക്ഷത്രക്കാരായ സ്‌ത്രീകൾ.
  • കാർത്തിക - നല്ല മനസുള്ള ഇവർക്ക് അത്ര വേഗം ദേഷ്യം വരില്ല. ദേഷ്യം വന്നാൽ അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരിക്കും.
  • പുണർതം - ഏറെ ബുദ്ധിയുള്ള ഇവ‌ർ മിതമായി മാത്രമേ സംസാരിക്കുകയുള്ളു. ദേഷ്യം വന്നാൽ മുന്നിൽ നിൽക്കുന്നവരോടെല്ലാം കയർത്തുസംസാരിക്കുന്ന ഇവർ പിന്നീട് ഇതേക്കുറിച്ചോർത്ത് പശ്ചാത്തപിക്കും.
  • അവിട്ടം - ദേഷ്യം വന്നുകഴിഞ്ഞാൽ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരല്ല ഈ നക്ഷത്രക്കാർ. വളരെ നിശബ്‌ദരായിരിക്കും. എന്നാൽപ്പോലും മനസിലെ ദേഷ്യം നല്ല തീവ്രതയുള്ളതായിരിക്കും.
  • തിരുവോണം - പൊതുവേ ശാന്ത സ്വഭാവക്കാരായ ഇവർക്ക് പെട്ടെന്ന് ദേഷ്യം വരും. ഉറച്ച വാക്കുകളിലൂടെയാകും ഇവർ ആ ദേഷ്യം പ്രകടിപ്പിക്കുക.
  • ചതയം - ഇവർക്ക് ദേഷ്യം വന്നുകഴിഞ്ഞാൽ തീവ്രതയുള്ള വാക്കുകളോടെയാകും സംസാരിക്കുക. ദേഷ്യം മാറുമ്പോൾ പറഞ്ഞതോർത്ത് കുറ്റബോധം ഉണ്ടാവുകയും ചെയ്യും.