ഈ അഞ്ച് നക്ഷത്രക്കാരാണോ? ദോഷങ്ങളും വിഷമങ്ങളുമകന്ന് ധനവും പ്രശസ്‌തിയും കിട്ടുന്ന യോഗമാണ്
കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനപരമായ ഒരു ജീവിതത്തിന്റെയും പ്രതീകമായാണ് വിഷുവിനെ നമ്മൾ മലയാളികൾ കാണുന്നത്. ഭാരതത്തിലെ പഞ്ചാംഗപ്രകാരം പഴയകാലത്ത് പുതുവർഷത്തിന്റെ സൂചനയാണ് വിഷുക്കാലം. ഈ കാലം മുതലുള്ള വിഷുഫലത്തിൽ ജീവിതം കുതിച്ചുയർന്ന് മികച്ചതാകാൻ പോകുന്ന കേസരിയോഗം ചില നക്ഷത്രക്കാർക്കുണ്ട്. ഇവർക്ക് അളവില്ലാതെ ധനവും പദവികളടക്കം ലഭിക്കാനും ഇടയുണ്ട്. പ്രധാനമായും അഞ്ച് നക്ഷത്രക്കാർക്കാണ് കേസരിയോഗവും ഒപ്പം മറ്റ് ചില യോഗങ്ങളും ചേർന്ന് മികച്ച ജീവിതം കൈവരുക.
വ്യാഴം ചന്ദ്രന്റെ കേന്ദ്ര സ്ഥാനമായ ഒന്ന്, നാല്, ഏഴ്, പത്ത് എന്നീ പാദങ്ങളിലൂടെ കടന്നുവരുമ്പോഴാണ് കേസരിയോഗം ഉണ്ടാകാൻ പോകുന്നത്. കേസരി എന്നാൽ സിംഹം, ശ്രേഷ്‌ഠം എന്നെല്ലാം അർത്ഥമുണ്ട്. കാടിന്റെ രാജനായ സിംഹത്തെ പോലെ ശക്തനും രാജ്യഭാരം കഴിക്കുന്നവനെ പോലെ ശ്രേഷ്‌ഠനുമായിത്തീരാൻ ഈ യോഗപ്രകാരം അഞ്ച് നാളുകാർക്ക് അവസരം ഒരുങ്ങുകയാണ്. ശത്രുക്കളെയും അസൂയാലുക്കളെയും പരാജയപ്പെടുത്തുകയും സമൂഹത്തിൽ ഉന്നത പദവിയിലെത്തുകയും ചെയ്യും ഇവർ.
ഇക്കൂട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യം മിഥുനം രാശിയിൽ നിന്ന് നീങ്ങുന്ന വ്യാഴത്തിന്റെ സ്ഥാനവും ചന്ദ്രന്റെ സഞ്ചാരവുമാണ് കേസരിയോഗത്തിന് ഇടയാക്കുന്നത്. എങ്കിലും ഓരോ നക്ഷത്രക്കാരിലും ഗ്രഹദോഷം അനുഭവിക്കുന്നവരുണ്ടെങ്കിൽ അവർ ആ ദോഷങ്ങൾക്ക് പരിഹാരം കാണുമ്പോഴാണ് ജീവിതം മികച്ചതാകുന്നത്. ആ അഞ്ച് നക്ഷത്രക്കാർ ഇവരാണ്.
രോഹിണി: കേസരി യോഗവും ഒപ്പം ലക്ഷ്‌മി യോഗവും ജാതകവശാൽ ഉള്ളവരാണ് രോഹിണി നക്ഷത്രക്കാർ. ഏറെ നാളായി കൈവരേണ്ട പണം തടസങ്ങളൊക്കെ ഒഴിഞ്ഞ് ഇവരുടെ കൈകളിലെത്തും. പണവും സമ്പത്തും മാത്രമല്ല പ്രശസ്‌തിക്കും ഇവർക്ക് ലക്ഷ്‌മി യോഗത്താൽ സാദ്ധ്യതയുണ്ട്. ബിസിനസോ സ്റ്റാർട്ടപ്പോ അടക്കം പുതിയ സംരംഭങ്ങളെല്ലാം തുടങ്ങാൻ ഈ നക്ഷത്രക്കാർക്ക് വിഷുവോടെ യോഗമുണ്ടാകും.
പുണർതം: സ്വന്തം രാശിയിൽ വ്യാഴം നിൽക്കുന്ന ഈ സമയം പുണർതം നക്ഷത്രക്കാർക്ക് കേസരി യോഗത്തിന് സാദ്ധ്യതയുണ്ട്. വീട്, വാഹനം എന്നിവ വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന് അവസരമൊരുങ്ങും. തൊഴിൽ രംഗത്ത് വളർച്ചയ്‌ക്കും പ്രമോഷനും സാദ്ധ്യതയുള്ള കാലമാണ് വരുന്നത്.
ഉത്രം: ഈ നക്ഷത്ര ജാതരായ പൊതുപ്രവർത്തന മേഖലയിലുള്ളവർക്കോ രാഷ്‌ട്രീയക്കാർക്കോ നല്ല കാലമാണ് വരുന്നത്. ലോൺ, ചിട്ടി എന്നിങ്ങനെ പണം കൈയിലെത്തുന്ന സാദ്ധ്യതകൾ തുറന്നുവരും. കടബാദ്ധ്യതളൊഴിഞ്ഞ് ഗൃഹത്തിൽ സന്തോഷത്തിന്റെ നാളുകളാകും വരിക.
ചിത്തിര: ജീവിതത്തിൽ ഏറ്റവുമധികം സാമ്പത്തിക ലാഭം ലഭിക്കാൻ പോകുന്ന കാലമാണ് ഇവർക്ക്. കേസരി യോഗത്തിനും ഭദ്രയോഗത്തിനും അവസരമുണ്ട്. പണം മുടക്കുന്നതിൽ നിന്നും വിചാരിച്ച ഗുണം ഇവർക്ക് ലഭിക്കും.
ഉത്രാടം: വ്യാഴം ഏഴാം ഭാവത്തിൽ നിന്ന് അഷ്‌ടമത്തിലേക്ക് സഞ്ചരിക്കുന്ന സമയമാണ് ഇവർക്ക്. അതിനാൽ ഇതുവരെ അനുഭവപ്പെട്ട രോഗദുരിതങ്ങൾക്ക് അറുതിവരും. ചികിത്സയൊക്കെ ഫലംകണ്ട് തുടങ്ങും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതയൊക്കെ മാറും. ധനലാഭത്തിനും പ്രശസ്‌തിയ്‌ക്കും ബഹുമാനത്തിനും ഇവർക്ക് അവസരമുണ്ടാകും. വാഹനം വാങ്ങാനും പുതിയ വീടിനും അവസരം ലഭിക്കും. വിദേശത്ത് നിന്നടക്കം ശുഭവാർത്തകൾ കേൾക്കും. കണ്ടക ശനി കാലമാണെങ്കിലും വ്യാഴത്തിന്റെ ദൃഷ്‌ടി ഇവർക്ക് ദോഷങ്ങളെയെല്ലാം ഇല്ലാതാക്കി സദ്‌ഫലം നൽകുന്നു.