നിങ്ങൾക്ക് ചുറ്റിലും എപ്പോഴുമുള്ള ഈ വസ്തുക്കൾ ഒരിക്കലും കണികാണരുതേ, വെറുതേ പറയുന്നതല്ല

Saturday 04 April 2026 4:32 PM IST

ഒരുദിവസം മുഴുവൻ ശുഭകരമായിരിക്കാൻ സഹായിക്കുന്നതാണ് അന്നത്തെ കണിയെന്നാണ് വിശ്വാസം. അതിനാൽ നല്ലതിനെത്തന്നെ കണികാണാൻ മിക്കവരും ശ്രമിക്കാറുണ്ട്. ചില വസ്തുക്കളെ കണികാണുന്നത് ഒഴിവാക്കിയാൽ ഇതിൽ പകുതി വിജയിച്ചുവെന്ന് ഉറപ്പിക്കാം. നെഗറ്റീവ് ഊർജം പുറപ്പെടുവിക്കും ആ വസ്തുക്കളുടെ ന്യൂനത. കണികാണുന്നത് ഒഴിവാക്കേണ്ട വസ്തുക്കൾ ഏതെല്ലാമെന്ന് നോക്കാം.

ചെരുപ്പും ഷൂസുകളും

ഷൂസും ചെരുപ്പും കണികാണുന്നത് ഒഴിവാക്കണം. ഇവരണ്ടിനെയും കണികണ്ടാൽ അന്നത്തെ ദിവസം മുഴുവൻ അലസമാവുന്നതിനൊപ്പം ജീവിതത്തിൽ വൃത്തിയില്ലായ്മ നിറയുമെന്നുമാണ് വിശ്വാസം. വീട്ടിൽ ചെരുപ്പ് ധരിച്ച് നടക്കുന്നവരാണെങ്കിൽ കണികാണാത്തവിധത്തിൽ രാത്രിതന്നെ ചെരുപ്പിനെ മാറ്റിയിടേണ്ടതാണ്.

വലിച്ചുവാരിയിട്ട തുണികൾ

ചെരുപ്പും ഷൂസുംപോലെ കണികാണുന്നതിൽ നിന്ന് ഒഴിവാക്കേണ്ട വസ്തുവാണ് വലിച്ചുവാരിയിട്ട തുണികൾ. അത്തരത്തിലുള്ള കണിയാണെങ്കിൽ ആ ദിവസം പോയി എന്നുതന്നെ കരുതണം എന്നാണ് വിശ്വാസികൾ പറയുന്നത്. കാരണം അടുക്കിവയ്ക്കാതെ വലിച്ചുവാരിയിട്ടിരിക്കുന്ന തുണിപോലെയാകും ആ ദിവസത്തെ നമ്മുടെ ജീവിതവും എന്നാണ് അവർ പറയുന്നത്. ചിന്തകളും പ്രവൃത്തികളും ആകെ അലങ്കോലമാകും.

പാത്രങ്ങൾ

തലേദിവസം വെള്ളം കുടിച്ചതോ ഭക്ഷണം കഴിച്ചതോ ആയ പാത്രങ്ങൾ ഒരിക്കലും കണികാണരുത്. അതുപോലെ ഭക്ഷണാവശിഷ്ടങ്ങളും കാണരുത്. ഇതുരണ്ടും നെഗറ്റീവ് ഊർജത്തെ മാത്രമാണ് പുറപ്പെടുവിക്കുന്നത്.

കത്തി

മൂർച്ചയേറിയ കത്തിയെ കണികാണുന്നതും ഒഴിവാക്കണം. കത്തിയെ കണികണ്ടാൽ ദോഷങ്ങളും ദുരന്തങ്ങളും മാത്രമേ ഉണ്ടാവൂ. കിടക്കുന്നനിനുമുമ്പ് ആപ്പിൾ പോലുളള പഴങ്ങൾ കഴിക്കുന്നവർ അവ മുറിക്കാനായി കത്തികൾ ബെഡ് റൂമിൽ വയ്ക്കാറുണ്ട്. ഇങ്ങനെയുള്ളവർ ഉപയോഗം കഴിഞ്ഞശേഷം കത്തികൾ എളുപ്പത്തിൽ കാണാനാവാത്ത സ്ഥലത്തേക്ക് മാറ്റിവയ്ക്കണം.