ഈ നാളുകാരാണോ നിങ്ങൾ? ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, പ്രതിസന്ധികൾ മറികടക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മേയ് 19 - 1201 ഇടവം 5 ചൊവ്വാഴ്ച. ( 6 നാഴിക 29 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം ) [ തൃതീയ തിഥി 20 നാഴിക 32 വിനാഴിക വരെ ] ( രാഹുകാലം 3 മണി 4.30 മണി വരെ )
അശ്വതി: സൗന്ദര്യബോധം വര്‍ദ്ധിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും, സര്‍വ്വാഭീഷ്ട സിദ്ധിയും സത്കീര്‍ത്തിയും, പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വര്‍ദ്ധിക്കും.
ഭരണി: പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, ബുദ്ധിമുട്ടുകള്‍ അനുഭവിക്കുവാന്‍ ഇടയുണ്ട്, വ്യവഹാരങ്ങൾ പ്രതികൂലമാകും, സാമ്പത്തിക ഇടപാടില്‍ അബദ്ധം പറ്റും, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ പെടരുത്.
കാര്‍ത്തിക: കര്‍മ്മരംഗത്തും വ്യക്തി ബന്ധങ്ങളിലും കെട്ടുറപ്പ് വര്‍ദ്ധിക്കും, അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം, എല്ലാ രംഗത്തും വിജയവും അംഗീകാരവും, വിദേശ ജോലിക്കുള്ള പരിശ്രമങ്ങളില്‍ വിജയം.
രോഹിണി: അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍, കുടുംബകലഹം, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.
മകയിരം: കുടുബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, വിദ്യാഭ്യാസപരമായി ഉയര്‍ച്ച, പ്രണയ ബന്ധങ്ങളിൽ ഏർപ്പെടാന്‍ സാദ്ധ്യത, കുലീനമായ പെരുമാറ്റം കാഴ്ച വയ്ക്കും, വ്യവഹാരങ്ങളില്‍ വിജയം.
തിരുവാതിര: ആഗ്രഹങ്ങള്‍ സഫലമാകും. തൊഴിലില്‍ നല്ല കാര്യപ്രാപ്തിയുണ്ടാകും, വിദേശ ജോലി കിട്ടിയോ സ്ഥലം മാറ്റം ലഭിച്ചോ സ്വകുടുംബത്തില്‍ നിന്നും മാറി നില്ക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നല്ല ഉയർച്ച.
പുണര്‍തം: ദേവാലയങ്ങളിൽ ദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും അവസരം ഉണ്ടാകും, കുടുംബസൗഖ്യം, ശത്രുക്കളില്‍ നിന്നും മോചനം, യാത്രകള്‍ വേണ്ടി വരും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍.
പൂയം: ചിട്ടയോടുകൂടിയ ജീവിതശൈലി കൊണ്ട് ആരോഗ്യം നിലനിർത്താൻ കഴിയും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, സംസാരം വളരെ നിയന്ത്രിക്കണം.
ആയില്യം: വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും, താല്‍ക്കാലിക ജോലിസ്ഥിരമാകും. കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം.
മകം: ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീര്‍ത്തി ഉണ്ടാകും, ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥാനമാനങ്ങളോടു കൂടി സ്ഥാനമാറ്റം ഉണ്ടാകും, കുടുംബജീവിതം സന്തോഷകരമാകും, മറ്റുള്ളവര്‍ക്ക് പലവിധ സഹായങ്ങളും ചെയ്യും.
പൂരം: ശത്രുക്കളില്‍ നിന്നും മോചനം, യാത്രകള്‍ വേണ്ടി വരും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, എല്ലാ പ്രതിസന്ധികളും മറികടന്നു മുന്നോട്ട് പോകുവാന്‍ കഴിയും.
ഉത്രം: അവിചാരിതമായ ധനനേട്ടങ്ങൾ, എതിര്‍പ്പുകളെ അതിജീവിക്കും, എതിരാളികളുടെ വിമർശനങ്ങളെ മറികടക്കാനാകും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടും, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
അത്തം: എഴുത്തുകുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടും, നഷ്ടപെട്ട പലതും തിരികെ ലഭിക്കും, പുതിയ ബിസിനസ് തുടങ്ങും, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും.
ചിത്തിര: ദൈവാധീനം, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, രോഗ ശാന്തി, വിദ്യാ വിജയം, ബിരുദലാഭം, പുരസ്കാരം, എന്നിവയുണ്ടാകും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പ്രകടിപ്പിക്കും.
ചോതി: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശം സമയം.
വിശാഖം: പ്രണയം മൂലം കഷ്ടപ്പാടുകൾ. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, വിശ്വസ്ഥർ അവശ്യ സമയത്ത് സഹായിക്കില്ല, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും.
അനിഴം: കുടുംബത്തില്‍ ഓഹരി സംബന്ധമായ വിവാദങ്ങൾ, ആരോഗ്യപരമായി അസ്വസ്ഥതകള്‍, ധനനഷ്ടം, പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും, അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകും. മാനഹാനി സംഭവിക്കാനിടയാകും.
കേട്ട: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, മന:ക്ലേശങ്ങള്‍ ഉണ്ടാകും, കടവും, രോഗ ദുരിതങ്ങളും വര്‍ദ്ധിക്കും, സന്താനങ്ങള്‍ മൂലം ദുരിതാനുഭവങ്ങള്‍, മാനസിക പ്രയാസങ്ങള്‍ അലട്ടി കൊണ്ടിരിക്കും.
മൂലം: എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും. കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, തിരിച്ചു കിട്ടില്ലെന്ന് കരുതിയ ധനം ലഭിക്കും, ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ സാദ്ധ്യത, പൂര്‍വ്വീകസ്വത്ത് ലഭിക്കാനിടയുണ്ട്, വിദേശ യോഗം.
പൂരാടം: നയപരമായ പെരുമാറ്റം, പ്രശ്നങ്ങള്‍ക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം. നേതൃപാടവവും കാണിക്കും, എതിര്‍പ്പുകള്‍ കുറയും, മാദ്ധ്യമ രംഗത്തുള്ളവര്‍ക്ക് അംഗീകാരം, വിദ്യാലാഭം ജോലിയില്‍ ഉയര്‍ച്ച, ഗുരുജനങ്ങളെ കണ്ടുമുട്ടും.
ഉത്രാടം: സ്നേഹബന്ധം മൂലം ഉയര്‍ച്ച, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, പ്രവര്‍ത്തിവിജയം, പ്രയത്നം സഫലമാകും, ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശ യാത്രകള്‍ ഗുണകരമാകും.
തിരുവോണം: വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും. അധികാരം പ്രകടിപ്പിക്കേണ്ടി വരും. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, ധനപരമായ കാര്യങ്ങളില്‍ വലിയ പ്രതീക്ഷ.
അവിട്ടം: സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് വരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, പുതിയ ജോലി ലഭിക്കും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, ഏല്ലാരംഗത്തും വിജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കും.
ചതയം: ഉദ്യോഗതലത്തിൽ അധികാര പ്രയോഗം നടത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, ശത്രുക്കള്‍ നിഷ്പ്രഭരാകും, കുടുംബത്തിലെ അസ്വസ്ഥതകൾക്ക് ശമനം, കുടുംബ സുഖം, സന്താനങ്ങളെക്കൊണ്ട് ഗുണം.
പൂരുരുട്ടാതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, ബന്ധു ബലം വർദ്ധിക്കും, ആരോഗ്യപരമായി ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും, തെറ്റിദ്ധാരണകള്‍ ഒഴിഞ്ഞു പോകും.
ഉത്തൃട്ടാതി: സൗന്ദര്യ ബോധം വര്‍ദ്ധിക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും. ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത, ഇഷ്ടജന പ്രീതി, ഭൂമി ക്രയ വിക്രയം ലാഭാകരം, ജീവിത വിജയം നേടും, പണമിടപാടുകളില്‍ ലാഭം
ർരേവതി: ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും, ഭൂമി ലാഭം, വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, ബിസിനസില്‍ മാറ്റങ്ങൾ, ജീവിത പങ്കാളിയുമായി ഉല്ലാസ യാത്രകൾ നടത്തും.