ഈ നാളുകാർക്ക് ഭാഗ്യക്കുറിവരെ അടിക്കാൻ സാദ്ധ്യത; പ്രണയ ബന്ധത്തില്‍ വിജയം
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മാർച്ച് 22 - 1201 മീനം 8 ഞായറാഴ്ച . ( 40 നാഴിക 38 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തീക നക്ഷത്രം) [ ചതുർത്ഥി തിഥി 36 നാഴിക 53 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )
അശ്വതി: വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗ്രഹവാഹന യോഗം.
ഭരണി: മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും.
കാര്‍ത്തിക: ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും. വിവാഹ ബന്ധം വഴി നേട്ടം.
രോഹിണി: ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.
മകയിരം: പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസം മാറും.
തിരുവാതിര: സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.
പുണര്‍തം: ഗൃഹം, വാഹനം എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.
പൂയം: കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.
ആയില്യം: ഉപരിപഠനത്തിന്ന് സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.
മകം: പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം.
പൂരം: ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.
ഉത്രം: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേകം ശ്രദ്ധിക്കണം.
അത്തം: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്മത പാലിക്കണം.
ചിത്തിര: രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.
ചോതി : സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മനഃശാന്തി.
വിശാഖം: ഉപരിപഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും.
അനിഴം: കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.
കേട്ട: കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി ലഭിക്കും.
മൂലം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി.
പൂരാടം: ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം,സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.
ഉത്രാടം: മനഃസാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.
തിരുവോണം: സന്താനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷ്മത കൈക്കൊള്ളണം.
അവിട്ടം: കള്ളക്കേസില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലികൊണ്ട് ചീത്തപ്പേരുണ്ടാകാം.
ചതയം: സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം.
പൂരുരുട്ടാതി: അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടംകൊടുക്കല്‍, അപഖ്യാതി കേള്‍ക്കും.
ഉത്തൃട്ടാതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി.
രേവതി: തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.