ഈ നാളുകാരുടെ വീട് തേടി നാളെ ധനമെത്തും; സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, നല്ല സമയം
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മാർച്ച് 25 - 1201 മീനം 11 ബുധനാഴ്ച .( 27 നാഴിക 39 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)[ സപ്തമി തിഥി 18 നാഴിക 21 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക. കര്‍മ്മ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.
ഭരണി: പ്രയാസങ്ങള്‍, രോഗസാദ്ധ്യത. ആരോഗ്യപരമായി നല്ല ശ്രദ്ധ പുലർത്തണം. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.
കാര്‍ത്തിക: യാത്രയില്‍ വളരെ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. സ്വാര്‍ദ്ധമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.
രോഹിണി: സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കും. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും. കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.
മകയിരം: ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍. കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.
തിരുവാതിര: പരസ്ത്രീകളിൽ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ ആപത്ത് ഉണ്ടാക്കും. സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കള്‍ ആകും.
പുണര്‍തം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം. കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.
പൂയം: ബുദ്ധി പരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, പ്രശ്നങ്ങൾക്ക് പരിഹാരം.
ആയില്യം: അന്യർക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും. മറ്റുള്ളവരെ സഹായിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും.
മകം: സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, കുടുംബസുഖം, വിവാഹ കാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും.
പൂരം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍. പ്രണയ കാര്യങ്ങിളില്‍ സന്തോഷാനുഭങ്ങൾ ഉണ്ടാകും, പരസഹായത്താല്‍ സുഖാനുഭങ്ങൾ.
ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം. ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.
അത്തം: ധനപ്രാപ്തി, ദൈവാനുകൂല്ല്യം, തേന്‍പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്. ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസിലും നേട്ടം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.
ചിത്തിര: പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്. കുടുംബസുഖം ലഭിക്കും, നേത്ര രോഗം വരാതെ നോക്കണം.
ചോതി: സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.
വിശാഖം: കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.
അനിഴം: കുടുംബ ജീവിതത്തിൽ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍. ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയം മൂലം കഷ്ടപ്പാടുകള്‍.
കേട്ട: നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, അനാവശ്യ കാര്യങ്ങള്ക്കായി പണം ചെലവാകും. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
മൂലം: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, എഴുത്തുകുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. ആരോഗ്യത്തില്‍ കരുതല്‍ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍.
പൂരാടം: വിശ്വാസവഞ്ചന നേരിടും, തൊഴിൽ പരമായി എതിര്‍പ്പുകള്‍, അനുകൂലികള് ശത്രുക്കള്‍ ആകും. കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും. വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.
ഉത്രാടം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി. പ്രണയംമൂലം കഷ്ടപ്പാടുകൾ.
തിരുവോണം: ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധുബലം. ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.
അവിട്ടം: സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യതയുണ്ടാകും, കുടുംബസുഖം, മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും. യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.
ചതയം: സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, സുഖാനുഭവങ്ങള്‍. താല്‍ക്കാലിക ജോലിസ്ഥിരമാകും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.
പൂരുരുട്ടാതി: ദൃഢനിശ്ചയം ഉണ്ടാകും, സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും, പ്രവൃത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പോതുവെ ഐക്യത, അധികാരപരിധി വര്‍ദ്ധിക്കും. ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങള്‍.
ഉത്തൃട്ടാതി: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.
രേവതി: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും. എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും. ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍, പലതരത്തില്‍ ധനനേട്ടം, ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം.