കുടുംബപ്രശ്‌നങ്ങൾ മാറും, ശത്രുജയം; ഈ നക്ഷത്രക്കാർ ഏറെനാളായി ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും

Friday 27 March 2026 5:39 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 28 - 1201 മീനം 14 ശനിയാഴ്ച . ( 20 നാഴിക 45 വിനാഴിക വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം) [ ദശമി തിഥി 5 നാഴിക 55 വിനാഴിക വരെ ] ( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )

അശ്വതി: ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം.

ഭരണി: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.

കാര്‍ത്തിക: സന്താനങ്ങളെക്കൊണ്ട് ഗുണം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബ സമാധാനം, ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നങ്ങൾ സഫലമാകും.

രോഹിണി: ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

മകയിരം: പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി വസ്ത്രാഭരണലാഭം, അന്യ വ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ആരോഗ്യസ്ഥിതി തൃപ്തികരം ആയിരിക്കും.

തിരുവാതിര: മാനസിക, ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കള്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടാകും.

പുണര്‍തം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

പൂയം: അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.

ആയില്യം: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭപ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹന യോഗം.

മകം: പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കള്‍ നിഷ്പ്രഭരാകും.

പൂരം: രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും.

ഉത്രം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹനിര്‍മ്മാണത്തിന് പണം മുടക്കും, വാഹനം പരിഷ്‌ക്കരിക്കും, ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും.

അത്തം: മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവരും, വിദേശ ജോലിക്ക് സാദ്ധ്യത, മാദ്ധ്യമങ്ങളില്‍ ശോഭിക്കും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ,സര്‍ക്കാര്‍ അംഗീകാരം ലഭിക്കും, ധനസമ്പാദനത്തിനുള്ള യോഗം.

ചിത്തിര: തൊഴിലില്‍ അഭിവൃദ്ധിയും ഫലം,യാത്രയില്‍ നേട്ടം,ധനപ്രാപ്തി, പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

ചോതി: മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും.

വിശാഖം: ആരോഗ്യനില തൃപ്തികരം, പുതിയ ജോലി ലഭിക്കും. വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ.

അനിഴം: പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത. താല്‍ക്കാലിക ജോലിസ്ഥിരമാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

കേട്ട: രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ധനാഗമമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും,ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

മൂലം: സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും.

പൂരാടം: സാമ്പത്തിക ബാദ്ധ്യതകള്‍ക്കിടവരും‍, കലഹങ്ങൾ, അപകടങ്ങള്‍, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, മേലധികാരികളില്‍ നിന്ന് എതിര്‍പ്പും അസംതൃപ്തിയും.

ഉത്രാടം: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.‍ കാര്ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മത്സര ബുദ്ധി ഇവ ഉപേക്ഷിക്കണം, പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും.

തിരുവോണം: പലവിധത്തിലുള്ള ധനനേട്ടം, ശത്രുവിന്മേല്‍ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

അവിട്ടം: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞസമയം,‍ സ്ത്രീകള്ക്ക് ഗുണാനുഭവങ്ങള്‍, തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും.

ചതയം: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങള്‍, അകലെനിന്നും സഹായ സഹകരണങ്ങൾ‍ ലഭിക്കും.

പൂരുരുട്ടാതി: കുടുംബത്തിലെ അസ്വസ്ഥതകള്‍ അകലും, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും.

ഉത്തൃട്ടാതി: സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, എതിര്‍പ്പുകളെ അതിജീവിക്കും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, യാത്രമൂലം ഗുണം.

രേവതി: കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വശ്യമായി സംസാരിക്കും. ഉല്ലാസ യാത്രകൾ ഗുണപ്രദമാകും.