ഒരു ജോലിയാണ് സ്വപ്‌നമെങ്കിൽ ഈ നക്ഷത്രക്കാർക്കിത് നല്ല സമയം, വിജയവും സാമ്പത്തിക നേട്ടവും ഉറപ്പ്

Wednesday 06 May 2026 7:50 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മെയ് 7 1201 മേടം 24 വ്യാഴാഴ്ച . (31 നാഴിക 32 വിനാഴിക വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം)

(പഞ്ചമി തിഥി 10 നാഴിക 13 വിനാഴിക വരെ) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )

അശ്വതി: പുതിയ സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പുരോഗതി, ശുഭകരമായ വാർത്തകൾ ശ്രവിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ.

ഭരണി: സന്തോഷപ്രദമായ സമയം, ഉല്ലാസയാത്രകൾ നടത്തും, സുഖാനുഭവങ്ങൾ, ചിലവിനേക്കാൾ വരവുണ്ടാകും. വിദ്യാഗുണം, താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും.

കാർത്തിക: കുടുംബകലഹം, പണചെലവുകൾ വർദ്ധിക്കും, ചതിവ് പറ്റാം, സ്വജന കലഹം, തസ്‌കര ഭയം. ദാമ്പത്യ ബന്ധത്തിൽ തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

രോഹിണി: സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.

മകയിരം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങളൊന്നും നടക്കാത്തതിനാൽ നിരാശാബോധം വളരും. സ്ത്രീകൾ കാരണം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം, ധനനഷ്ടം വരാം.

തിരുവാതിര: സുഖാനുഭവങ്ങൾ, ബന്ധു സമാഗമം, മാന്യത ലഭിക്കും, കുടുംബപരമായി നല്ല സമയം, ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം.

പുണർതം: മന:പ്രയാസങ്ങൾക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം.

പൂയം: ആഡംബര വസ്തുക്കൾ പങ്കാളിക്ക് സമ്മാനിക്കും, ആത്മീയ ചിന്താഗതികൾ ഉണ്ടാകും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ആയില്യം: വിദ്യാർഥികൾക്ക് പൊതുവേ നല്ല സമയം, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, കർമ്മരംഗം ഉഷാറാകും, ബന്ധു ബലം വർദ്ധിക്കും,ധന നേട്ടം.

മകം: അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, വ്യവഹാരവിജയം, ദേവാലയ ദർശനം.

പൂരം: ആരോഗ്യ നില തൃപ്തികരം, മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം.

ഉത്രം: അലച്ചിലും ദുരിതങ്ങളും, ശത്രു ദോഷം, വിജയത്തിനായി വളരെയേറെ പരിശ്രമം ആവശ്യമായി വരും. അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് നല്ലസമയം.

അത്തം: പരാജയ ഭീഷണി, സ്ത്രീകൾ മൂലം ആപത്തുകൾ, വൈദ്യസഹായം ആവശ്യമായി വരും, പണസംബന്ധമായി നിയമനടപടികൾ, ശത്രുക്കൾ വർദ്ധിക്കും, ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപിക്കരുത്.

ചിത്തിര: രേഖകളിലൊന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രകൾ ഒഴിവാക്കുക. ജാമ്യം നിൽക്കരുത്, വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കുക.

ചോതി: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ശത്രുദോഷം, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, ശാരീരികമായ അലട്ടലുകൾ, സുഖക്കുറവ്, സന്താനങ്ങൾക്ക് രോഗാവസ്ഥ.

വിശാഖം: നിരാശയും പ്രണയ പരാജയവും, തന്നിഷ്ടപ്രകാരം പ്രവർത്തിക്കും, സഞ്ചാര ക്ലേശം, ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, സ്ത്രീകൾ വഴി അസ്വസ്ഥത.

അനിഴം: അപവാദം കേൾക്കേണ്ടി വരും, സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പൊതുജന പിന്തുണ കുറയും, നിർണ്ണായക സമയങ്ങളിൽ ആത്മ നിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ.

കേട്ട: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, മുൻകോപവും എടുത്തു ചാട്ടവും ഒഴിവാക്കണം. ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.

മൂലം: പ്രേമസാഫല്യം നേടാൻ സാധിക്കുന്നതാണ്, സർക്കാർ ആനുകൂല്യങ്ങൾ. മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കീർത്തി, പദവി എന്നിവ ലഭിക്കും.

പൂരാടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, കടത്തിൽ നിന്നും മോചനം. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.

ഉത്രാടം: കൗശലം കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, അനുകൂലമായ രീതിയിൽ ജോലിയിൽ ഉന്നത സ്ഥാനലഭ്യത, യാത്രാഗുണം, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

തിരുവോണം: പുതിയ സംരംഭങ്ങളിൽ ഏർപ്പെടും, ദുരിതമോചനം, ആപത്തുകളിൽ കൂട്ടുകാർ സഹായിക്കും, ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം. കുടുംബ സുഖം.

അവിട്ടം: ആഗ്രഹസാഫല്ല്യം നേടും, യാത്രകളിൽ നിന്നും ഗുണാനുഭവങ്ങൾ, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: ധനാഗമത്തിന് അനുകൂലമായ സാഹചര്യം, കൂട്ടുകാർ മുഖേന സുഖാനുഭവങ്ങൾ, മാതൃഗുണം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സുഖസൗകര്യങ്ങൾ അനുഭവിക്കും.

പൂരുരുട്ടാതി: അദ്ധ്യാപന രംഗത്ത് ഉള്ളവർക്ക് നല്ല സമയം, സ്ത്രീകൾ മുഖേനെ നേട്ടം, ധനാഭിവൃദ്ധിയുടെ സമയം, കൃഷിയിൽനിന്നും ധനലാഭം, എല്ലാ രംഗത്തും അഭിവൃദ്ധി.

ഉത്തൃട്ടാതി: മത്സര പരീക്ഷകളിൽ വിജയം, ബിസിനസ്സിൽ പുരോഗതി, ഭൂമി വാങ്ങാൻ നല്ല സമയം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

രേവതി: പ്രാർത്ഥന കൊണ്ട് ദുരിതമോചനം, വിനോദയാത്ര, പുതിയ അവസരങ്ങൾ, ഇന്റർവ്യൂകളിൽ വിജയം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.