SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.56 AM IST

വനിതാ ഡോക്ടറോട് പ്രണയം, ഒളിക്യാമറ സ്ഥാപിച്ചപ്പോള്‍ കിട്ടിയത് മറ്റൊരാളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍

Increase Font Size Decrease Font Size Print Page
crime

രാജ്‌കോട്ട്: സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് പ്രണയം തോന്നിയതിനെത്തുടര്‍ന്ന് ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ അറസ്റ്റില്‍. പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്ത കമല്‍ നന്ദ എന്ന ഡോക്ടര്‍ക്ക് കിട്ടിയത് യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയാണ്. ഇത് കാണിച്ച് താന്‍ പ്രണയിച്ച യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് കമല്‍ അറസ്റ്റിലായത്.

സംഭവം ഇങ്ങനെ: ലേബര്‍ റൂമിലെ ബള്‍ബ് ഹോള്‍ഡറിലാണ് ക്യാമറ ഒളിപ്പിച്ചത്. ലൈറ്റ് ഓണാക്കുമ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ ഇയാള്‍ ക്യാമറയിലെ മെമ്മറി കാര്‍ഡ് മാറ്റിക്കൊണ്ടിരുന്നു. ഒരിക്കല്‍ താന്‍ ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കിട്ടിയത് താന്‍ പ്രണയിച്ച പെണ്‍കുട്ടി മറ്റൊരാളോടൊപ്പം അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളാണ്.

ഈ ദൃശ്യങ്ങള്‍ കാണിച്ച് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കമല്‍ നന്ദ പണമായി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന യുവതി 50,000 രൂപ പ്രതിക്ക് നല്‍കുകയും ചെയ്തു. യുവതിയെ ഭീഷണിപ്പെടുത്തുന്നതിനായി മറ്റ് ചിലരെ ഇടനിലക്കാരായും വ്യാജ മാദ്ധ്യമപ്രവര്‍ത്തകരായും പ്രതി ചട്ടംകെട്ടുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇയാളില്‍ നിന്ന് 3000 വീഡിയോ ടേപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. 2023 മുതല്‍ കമല്‍ നന്ദ ഇത്തരത്തില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.