കുഴിത്തുറ : ജില്ലയിൽ ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടി. മേലകൃഷ്ണൻ പുത്തൂർ സ്വദേശി അമ്പരസാണ് (31) പിടിയിലായത്.പ്രതിയുടെ കൈവശം നിന്ന് ബൈക്ക്, സ്വർണ പൊട്ടുകൾ, വെള്ളി കൊലുസ്, 5 കുത്തു വിളക്കുകൾ,പിത്തള മുഖം, 10000 രൂപ എന്നിവ പിടിച്ചെടുത്തു.സി. സി. ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രി പ്രത്യേക സംഘം പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |