പാറശാല: ട്രാക്കിലെ ജോലികളിൽ ഏർപ്പെട്ടിരുന്ന റെയിൽവേ ജീവനക്കാർക്ക് നേരെ കല്ലെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തു. പാറശാല കരുമാനൂർ കാവുവിളവീട്ടിൽ പ്രവീൺ(30), മുര്യങ്കര വലിയവിള വീട്ടിൽ സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്ക് നേരെ കല്ലെറിഞ്ഞത്. തുടർന്ന് ജീവനക്കാർ പാറശാല റെയിൽവേ പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസെത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |