SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

ഓട്ടോ ഡ്രൈവർ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന് പരാതി

Increase Font Size Decrease Font Size Print Page

police

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവർ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. തായിക്കാട്ടുകര എസ്.എൻ പുരം സ്വദേശിനി ജിഷ ബാബുവാണ് ആലുവ റെയിൽവേ സ്റ്റേഷനിലെ കെ.എൽ 41 ഡി 8753 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ആലുവ ട്രാഫിക് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്.

ഇന്നലെ ഉച്ചക്ക് രണ്ടിന് പ്രീ പെയ്ഡ് കൗണ്ടറിൽ നിന്ന് വീട്ടിലേക്ക് പോകാൻ ജിഷ ഓട്ടോറിക്ഷ വിളിച്ചു. വാഹനം സ്റ്റാൻഡ് വിട്ടപ്പോൾ മീറ്റർ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറി. പിന്നീട് തിരികെയെത്തി പരാതി പറഞ്ഞപ്പോൾ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയും മര്യാദയില്ലാതെ പെരുമാറിയെന്നാണ് പരാതി. ആലുവ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ അമിതമായ നിരക്ക് ഈടാക്കുന്നതായി നേരത്തെ മുതൽ പരാതിയുണ്ട്.

TAGS: LOCAL NEWS, ERNAKULAM, AOUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY