SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

രാസലഹരിയുമായി 2 യുവാക്കൾ പിടിയിൽ

Increase Font Size Decrease Font Size Print Page
shanoop

നെടുമ്പാശേരി: ആവണംകോട് ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും ഹാഷിഷും പിടികൂടി. നെടുമ്പാശേരി പൂവത്തുശേരി മദ്രസപറമ്പിൽ വീട്ടിൽ ഷനൂബ് (32), ചെങ്ങമനാട് പുറയാർ കാട്ടുകണ്ടത്തിൽ വീട് മുഹമ്മദ് റസൽ (36) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.

ശനിയാഴ്ച്ച വൈകിട്ടാണ് ആവണംകോട് ഭാഗത്ത് കാറിൽ സംശയാസ്പദമായ നിലയിൽ ഇവരെ കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിൽ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ 5.605 ഗ്രാം എം.ഡി.എം.എ, 8.252 ഗ്രാം കഞ്ചാവ് എന്നിവയും, ചെറിയ ഡപ്പിയിൽ സൂക്ഷിച്ച നിലയിൽ 2.860 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY