SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.59 AM IST

10 വർഷത്തെ എക്സൈസ് വേട്ട, കുടുങ്ങിയത് ₹558.42 കോടിയുടെ ലഹരികൾ

Increase Font Size Decrease Font Size Print Page

drugs

കേസുകൾ കൂടുതൽ കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് പത്തു വർഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 558.42 കോടി രൂപ വിപണി മൂല്യമുള്ള ലഹരിവസ്തുക്കൾ. ഹാഷിഷ് ഓയിൽ വേട്ടയാണ് കണക്കിൽ മുന്നിൽ; 272.24 കോടി രൂപ. കഞ്ചാവ് (146.13 കോടി രൂപ), മെത്താഫെറ്റാമിൻ (65.66 കോടി രൂപ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എം.ഡി.എം.എ (60.99 കോടി രൂപ), ഹെറോയിൻ (8.29 കോടി രൂപ), ബ്രൗൺ ഷുഗർ (54.01 ലക്ഷം രൂപ), കൊക്കെയിൻ (42.51 ലക്ഷം രൂപ) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് വിവരങ്ങൾ.

ഇക്കാലയളവിൽ 66,855 ലഹരിക്കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അധികവും എറണാകുളത്താണ്; 8313 കേസുകൾ. തൃശൂർ (5696), ഇടുക്കി (5694) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് കേസുകൾ കാസർകോടാണ്; 1262 എണ്ണം. 48,371 കേസുകളിലും പ്രതികൾ യുവതീ യുവാക്കളാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തി ലഹരി ഇടപാട് നടത്തിയതിന് 16 കേസുകളും ഇതിൽപ്പെടും.

 ജില്ല- കേസുകൾ

തിരുവനന്തപുരം - 4553
കൊല്ലം - 5404
പത്തനംതിട്ട - 3436
ആലപ്പുഴ - 5657
കോട്ടയം - 5664
ഇടുക്കി - 5694
എറണാകുളം - 8313
തൃശൂർ - 5696
പാലക്കാട് - 4383
മലപ്പുറം - 5406
കോഴിക്കോട് - 2967
വയനാട് - 3521
കണ്ണൂർ - 4839
കാസർകോട് - 1262

 മയക്കുമരുന്ന് - പിടിച്ചെടുത്തത്
കഞ്ചാവ് - 5209.98 കി. ഗ്രാം
കഞ്ചാവ് ചെടി - 14194 എണ്ണം
ഹാഷിഷ് - 2327.12 ഗ്രാം
ഹാഷിഷ് ഓയിൽ - 666.51 ഗ്രാം
ഹെറോയിൻ - 427.914 ഗ്രാം
ബ്രൗൺഷുഗർ - 54.9630 ഗ്രാം
എം.ഡി.എം.എ - 454.862 ഗ്രാം
എൽ.എസ്.ഡി - 0.815 ഗ്രാം
ചരസ് - 2273.65 ഗ്രാം
ഓപ്പിയം - 75 ഗ്രാം
നൈട്രോസെപാം ടാബ് - 1307.99 ഗ്രാം
മെതാഫിറ്റമിൻ - 752.359 ഗ്രാം
ആംഫിറ്റമിൻ - 234 ഗ്രാം

(എക്‌സൈസ്- എൻ.സി.ബി സംയുക്ത ഓപ്പറേഷനിൽ പിടിച്ചത്)

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.